Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ മാനദണ്ഡ ലംഘനം; ഉടമക്കൊപ്പം നായ്​യും അറസ്റ്റിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മാനദണ്ഡ ലംഘനം;...

കോവിഡ്​ മാനദണ്ഡ ലംഘനം; ഉടമക്കൊപ്പം നായ്​യും അറസ്റ്റിൽ

text_fields
bookmark_border

ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ ഉടമക്കൊപ്പം നായും അറസ്റ്റിൽ. ഇന്ദോറിലെ പലേസിയ പ്രദേശത്താണ്​ സംഭവം.

കർഫ്യൂ ലംഘിച്ച്​ ഉടമസ്​ഥൻ നായ്​ക്കൊപ്പം റോഡിലൂടെ നടന്നുപോകുകയായിരുന്നു. അതേസമയം, സംഭവ സ്​ഥലത്തെത്തിയ ​െപാലീസ്​ സംഘം ഇയാളെ പിടികൂടി. ബിസിനസുകാരനായ ഇയാൾ നായെ നടത്തിക്കാൻ ഇറങ്ങിയതാണെന്നായിരുന്നു വിശദീകരണം.

തുടർന്ന്​ പൊലീസ്​ ഉടമയെയും നായ്​യെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടമക്കൊപ്പം നായ്​യെയും അറസ്റ്റ്​ ചെയ്​ത്​ ജയിലിലടച്ചതായാണ്​ വിവരം. എന്നാൽ ആരോപണം പൊലീസ്​ നിഷേധിച്ചു.

നായ്​യെയും ഉടമയെയും അറസ്റ്റ്​ ചെയ്​തതിനെതിരെ മൃഗസംരക്ഷണ പ്രവർത്തകർ സ്​റ്റേഷന്​ പുറത്ത്​ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DogIndorePolice ArrestCovid Protocol
News Summary - Dog arrested with owner for breaking Covid protocol in Indore
Next Story