Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''കോവിഡ്​ വാക്​സിന്​...

''കോവിഡ്​ വാക്​സിന്​ വേണ്ടി കേന്ദ്രത്തിൻെറ പക്കൽ 80,000 കോടി രൂപയുണ്ടാവുമോ​? ''

text_fields
bookmark_border
Does Centre Have 80,000 Crore For Covid Vaccines? Adar Poonawalla Asks
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ പരീക്ഷണങ്ങൾ നടത്തി​ക്കൊണ്ടിരിക്കുന്ന സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യയുടെ സി.ഇ.ഒ അദാർ പൂനാവാല ട്വിററ്റിൽ എഴുതിയ കുറിപ്പ്​ നിമിഷ നേരംകൊണ്ട്​ വൈറലായിരിക്കുകയാണ്​. '' അടുത്ത ഒരു വർഷത്തേക്ക്​​ 80,000 കോടി രൂപ ചെലവഴിക്കാൻ കേന്ദ്ര സർക്കാറിൻെറ പക്കൽ പണം ഉണ്ടാവുമോ'' എന്നായിരുന്നു സിറം മേധാവിയുടെ ചോദ്യം. ''ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും​ കോവിഡ്​ വാക്​സിൻ എത്തിക്കാനായി ആരോഗ്യ മന്ത്രാലയത്തിന്​ അതാണ് വേണ്ടത്​​. നമ്മൾ നേരിടുന്ന വെല്ലുവിളിയും അതാണ്​'' അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.

​ട്വീറ്റ്​ കേന്ദ്ര സർക്കാറിനെതിരെയുള്ള ഒളിയമ്പാണെന്ന വ്യാഖ്യാനം വന്നതോടെ അദാർ പൂനാവാല കാര്യങ്ങൾ ഒന്നുക​ൂടെ വ്യക്​തമാക്കി ഒരു മണിക്കൂറിനു ശേഷം മറ്റൊരു ട്വീറ്റു കൂടി പുറത്തുവിട്ടു. രാജ്യത്തിന്​ അകത്തും പുറത്തുമുള്ള വാക്​സിൻ നിർമാതാക്കൾക്ക്​ രൂപരേഖയൊരുക്കി ഇന്ത്യ മാതൃകയാവേണ്ടതിനാലാണ്​ ഈ ചോദ്യം ചോദിക്കാൻ കാരണമെന്ന്​ അദ്ദേഹം വിശദീകരിച്ചു.

എന്നാൽ, അദാർ പൂനാവാലയുടെ ട്വീറ്റിന്​ നിരവധി പേർ പ്രതികരണവുമായി എത്തി. സർക്കാറിന്​​ ആയുധങ്ങൾ വാങ്ങിക്കൂട്ടാനാണ്​ താൽപര്യമെന്നും വാക്​സിന്​ വേണ്ടി എന്തിന്​ പണം നീക്കിവെക്കണമെന്നും ചിലർ ചോദിച്ചു. 'സർക്കാർ നേരത്തെ തന്നെ

ആത്​മനിർഭർ പ്രഖ്യാപിച്ചതല്ലേ... പിന്നെ എന്തിനാണ്​ 80,000 കോടി രൂപ. വാക്​സിൻ വാങ്ങാൻ പറ്റുന്നവർ വാങ്ങുക. അല്ലാത്തവർ കിടന്നു മരിക്കുക' മറ്റൊരാൾ റ്വീട്വീറ്റ്​ ചെയ്​തു.

ഓക്​ഫഡ്​ യൂനിവേഴ്​സിറ്റിയും ആസ്​ട്ര​സെനക്കയും ചേർന്ന്​ വികസിപ്പിക്കുന്ന വാക്​സിൻ സിറം ഇൻസ്​​റ്റിറ്റ്യൂട്ട്​ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. മനുഷ്യനിൽ പരീക്ഷിക്കുന്ന അവസാന ഘട്ടത്തിലാണ്​ ഇപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidAdar Poonawalla
Next Story