മുംെബെ: യുവാവിെൻറ തലയിൽ നിന്നും 1.8 കിലോ തൂക്കം വരുന്ന ട്യൂമർ മുംബൈയിലെ നായർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ വിജയകരമായി നീക്കം ചെയ്തു. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ മുറിച്ചു മാറ്റിയത്. 31 വയസ്സുകാരനായ സൻത്ലാൽ പാൽ എന്ന വസ്ത്ര വ്യാപാരിയുടെ തലയിലായിരുന്നു അസ്വാഭാവികമായ വലിപ്പത്തിൽ ട്യൂമർ വളർന്നത്.
സൻത്ലാലിെൻറ തലയിൽ മറ്റൊരു തല വളർന്നത് പോലായിരുന്നു ട്യൂമറിെൻറ രൂപം. ലോകത്ത് തന്നെ ആദ്യമായാണ് ഇത്രയും വലിപ്പത്തിലുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്. ഇതിന് മുമ്പ് 1.4 കിലോ തൂക്കമുള്ള ട്യൂമർ നീക്കം ചെയ്തതായിരുന്നു റെക്കോർഡ്.
തലയോട്ടിയിൽ മുഴയും ശക്തമായ തലവേദനയും കാരണം ഇൗ മാസം തുടക്കത്തിലായിരുന്നു ഉത്തർപ്രദേശുകാരനായ സൻത്ലാൽ, നായർ ആശുപത്രിയിൽ എത്തുന്നത്. ഒരു വർഷത്തോളമായി സൻത്ലാലിന് കാഴ്ചയും നഷ്ടപ്പെട്ടിരുന്നു.
അപൂർവ്വമായ ശാസ്ത്രക്കിയ വിജയമായത് ആതുര രംഗത്ത് ചരിത്രമാെണന്നും രോഗികൾക്ക് അതിനൂതന ചികിത്സ നൽകാൻ ആശുപത്രി പര്യാപതമായതിെൻറ ഉദാഹരണമാണിതെന്നും ഡോ. രമേഷ് ഭർമാൽ പറഞ്ഞു.