ന്യൂഡൽഹി: ന്യൂഡൽഹിയിൽ 52കാരിയുടെ അണ്ഡാശയത്തിൽനിന്ന് നീക്കം ചെയ്തത് 50 കിലോ തൂക്കം വരുന്ന മുഴ. ശസ്ത്രക്രിയ കഴിഞ്ഞതോടെ സ്ത്രീയുടെ ഭാരം പകുതി കുറഞ്ഞു. ഇത്രയും ഭാരമേറിയ ട്യൂമർ വിജയകരമായി നീക്കം ചെയ്യുന്നത് ലോകത്തിൽ തെന്ന ആദ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഡൽഹി നിവാസിയായ സ്ത്രീക്ക് കുറച്ചുമാസങ്ങളായി തൂക്കം ക്രമാതീതമായി വർധിക്കുകയായിരുന്നു. 50ൽ നിന്ന് 106 കിലോയായി ഉയരുകയായിരുന്നു. തുടർന്ന് ശ്വാസതടസവും അനുഭവപ്പെട്ടു. നടക്കുേമ്പാഴും ഉറങ്ങുേമ്പാഴുമെല്ലാം വേദനയും അസ്വാഭാവികതയും അനുഭവപ്പെട്ടിരുന്നു. തൂക്കം കൂടിയതിനെ തുടർന്ന് തൊട്ടടുത്ത സർജനെ കാണിച്ചപ്പോൾ വിദഗ്ധ ഡോക്ടറെ സമീപിക്കാൻ നിർദേശിച്ചു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്ത്രീയുടെ അണ്ഡാശയത്തിൽ വളരെ വേഗത്തിൽ വളരുന്ന ട്യൂമർ കണ്ടെത്തുകയായിരുന്നു. യുവതിക്ക് ദഹനപ്രശ്നവും ഉണ്ടായിരുന്നതായി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ അരുൺ പ്രസാദ് പറഞ്ഞു. സ്ത്രീയുടെ ശരീരത്തിൽ ഹീമോേഗ്ലാബിെൻറ അളവ് അപകടകരമായ നിലയിൽ താഴ്ന്ന് അനീമിയക്കും കാരണമായിരുന്നു.
തുടർന്ന് സ്ത്രീയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. മൂന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 50 കിലോഗ്രാം തൂക്കം വരുന്ന മുഴയായിരുന്നു. ശരീരഭാരത്തോളം വരുന്ന മുഴ നീക്കം ചെയ്യുന്നത് ആദ്യമായാണെന്ന് ഡോക്ടർ പറഞ്ഞു. 2017ൽ കോയമ്പത്തൂരിൽ 34 കിലോ വരുന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.