Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ ചിറ്റമ്മനയം...

പാകിസ്​താൻ ചിറ്റമ്മനയം മാറ്റണം എന്നാവശ്യപ്പെട്ട്​ പാക്​ അധീന കാശ്​മീരിലെ ഡോക്​ടർമാർ

text_fields
bookmark_border
പാകിസ്​താൻ ചിറ്റമ്മനയം മാറ്റണം എന്നാവശ്യപ്പെട്ട്​ പാക്​ അധീന കാശ്​മീരിലെ ഡോക്​ടർമാർ
cancel

ന്യൂഡൽഹി: കോവിഡ്​ പരിശോധനക്കുള്ള കിറ്റുകളും ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ സംവിധാനവും എത്തിക്കണമെന്ന ാവശ്യപ്പെട്ട്​ പാക്​ അധീന കാശ്​മീരിലെ ഡോക്​ടർമാർ പ്രക്ഷോഭം നടത്തി. യങ്​ ഡോക്​ടേർസ്​ അസോസിയേഷ​​െൻറ നേതൃത്വത്തിലാണ്​ ഡോക്​ടർമാർ സമരം നടത്തിയത്​.

പാക്​ അധീന കാശ്​മീരിൽ വൈദ്യ സംവിധാനം ഒരുക്കുന്നതിൽ പാകിസ്​താൻ സർക്കാർ പൂർണ പരാജയമാണെന്ന്​ ഡോക്​ടർമാർ പറഞ്ഞു. കോവിഡ്​ പരിശോധനാ കിറ്റുകൾ, മാസ്​കുകൾ, വ​െൻറിലേറ്ററുകൾ എന്നിവയൊന്നും എത്തിക്കാൻ സർക്കാറിനായിട്ടില്ല. ഡോക്​ടർമാർക്ക്​ ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും പാകിസ്​താനിലെ മറ്റു പ്രദേശങ്ങളിലുള്ളതിന്​ തുല്യമല്ല പാക്​ അധീന കാശ്​മീരില്ലെന്ന്​ ഡോക്​ടർമാർ പറയുന്നു. തങ്ങളോട്​ പാക്​ സർക്കാറിന്​ ചിറ്റമ്മനയമാണെന്നും അവർ ആരോപിക്കുന്നു.

പാക്​ അധീന കാശ്​മീരിൽ നിലവിൽ ഒമ്പത്​ പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുള്ളത്​. മറ്റു മേഖലകളിൽ നിന്ന്​ കോവിഡ്​ ബാധിതരെ മാറ്റി നിർത്തി ചികിത്സിക്കാൻ പാക്​ അധീന കാശ്​മീരിലേക്ക്​ കൊണ്ടുവരുന്നുവെന്ന്​ ആരോപിച്ച്​ പ്രദേശവാസികൾ നേരത്തെ എതിർപ്പുയർത്തിയിരുന്നു. ഗിൽജിത്​ ബൽതിസ്​താനിലാക​െട്ട 190 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ചൈന-പാക്​ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഇവിടെ ചൈനീസ്​ തൊഴിലാളികൾ ക്യാമ്പ്​ ചെയ്യുന്നതാണ്​ രോഗവ്യാപനത്തിന്​ കാരണമെന്ന പ്രചാരണം പ്രദേശവാസികൾക്കിടയിൽ സജീവമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pokworld newsmalayalam newsCoronaviruscovid 19corona outbreak
News Summary - Doctors in PoK protest over no safety kits
Next Story