Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടുത്ത വയറുവേദന; യുവാവിന്‍റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് കത്തിയും നെയിൽ കട്ടറും താക്കോലുകളും

text_fields
bookmark_border
doctor
cancel

പട്ന: വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ യുവാവിന്‍റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് കത്തിയും നെയിൽ കട്ടറും ഉൾപ്പെടെയുള്ള വസ്തുക്കൾ. ബിഹാറിലെ കിഴക്കൻ ചമ്പാരൺ ജില്ലയിലാണ് സംഭവം.

22 കാരനായ യുവാവിനെ ദിവസങ്ങൾക്ക് മുമ്പ് കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാരാണ് ജില്ലാ ആസ്ഥാനമായ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോഹ വസ്തുക്കൾ കണ്ടത്തിയത്.

യുവാവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സക്ക് വിധേയനായിരുന്നുവെന്നും, എക്‌സ്‌റേ റിപ്പോർട്ടിൽ വയറ്റിൽ ലോഹവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു.

പിന്നീട് വയറ്റിൽ നിന്ന് രണ്ട് താക്കോലുകളും നാലിഞ്ച് നീളമുള്ള ഒരു കത്തിയും രണ്ട് നെയിൽ കട്ടറുകളും പുറത്തെടുത്തു. യുവാവിനോട് ചോദിച്ചപ്പോൾ അടുത്തിടെയാണ് ലോഹ വസ്തുക്കൾ വിഴുങ്ങാൻ തുടങ്ങിയെന്ന് മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. യുവാവിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Doctors in Bihar remove knife, nail cutters, key ring from stomach of youth
Next Story