Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചികിത്​സാപിഴവ്​...

ചികിത്​സാപിഴവ്​ ആരോപിച്ച്​ മർദനം; ഡോക്ടർമാർ സമരത്തിൽ

text_fields
bookmark_border
ചികിത്​സാപിഴവ്​ ആരോപിച്ച്​ മർദനം; ഡോക്ടർമാർ സമരത്തിൽ
cancel

മുംൈബ: മുംബൈ ​ജെ.ജെ.ആശുപത്രിയിൽ ചികിത്​സക്കി​െട രോഗി മരിച്ചതിനെ തുടർന്ന്​ ബന്ധുക്കൾ മർദിച്ച സംഭവത്തിൽ ഡോക്​ടർമാർ സമരത്തിൽ. കഴിഞ്ഞ ദിവസമാണ്​ ചികിത്​സക്കിടെ രോഗി മരിച്ചത്​. ഡോക്​ടർമാരുടെ അവഗണനയാണ്​ മരണത്തിനു കാരണമെന്ന്​ ആരോപിച്ച്​ ബന്ധുക്കൾ രണ്ട്​ റസിഡൻറ്​ ഡോക്​ടർമാരെ മർദിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ്​ ഡോക്​ടർമാർ സമരം നടത്തുന്നത്​. 

സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. രോഗിയുടെ ബന്ധുക്കളിൽ നാലു പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഒരാൾ ഒളിവിലാണ്​. അറസ്​റ്റിലായ നാലുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. 

ഉദരസംബന്ധമായ അസുഖത്തിന്​ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു രോഗി. ചികിത്​സ തുടരുന്നതിനിടെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഡോക്ടറുടെ അശ്രദ്ധയാണ്​ രോഗിയുടെ മരണത്തിനിടയാക്കിയതെന്ന്​ ആരോപിച്ച്​ ബന്ധുക്കൾ ഡോക്​ടർമാരെ മർദിച്ചു. രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിലെ ഒരു വാർഡ് നശിപ്പിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്​. സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും ഒരു പൊലീസുകാരനും പരി​ക്കേറ്റതായി റിപ്പോർട്ടുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctors strikemalayalam newsMumbai JJ Hospital
News Summary - Doctors go on strike after deceased's relatives thrash them - India News
Next Story