Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മരണഭയത്താൽ നോക്കുന്ന...

‘മരണഭയത്താൽ നോക്കുന്ന രോഗികളെ ഒരു നോട്ടംകൊണ്ടുപോലും ആശ്വസിപ്പിക്കാനാകാതെ’ 

text_fields
bookmark_border
‘മരണഭയത്താൽ നോക്കുന്ന രോഗികളെ ഒരു നോട്ടംകൊണ്ടുപോലും ആശ്വസിപ്പിക്കാനാകാതെ’ 
cancel

ന്യൂഡൽഹി: 24 മണിക്കൂറും മുഴങ്ങികൊണ്ടിരിക്കുന്ന ആംബുലൻസ്​ സൈറൺ. മരണഭീതിയോടെ നിസഹായരായി മുഖത്തേക്ക്​ നോക്കുന്ന രോഗികൾ. ആശുപത്രി കിടക്കകൾ നിറഞ്ഞുകവിഞ്ഞു. അത്യാഹിത വിഭാഗവും. രാജ്യ തലസ്​ഥാനമായ ഡൽഹിയിൽ​ കോവിഡ്​ പിടിമുറുക്കിയതിൻെറ ലക്ഷണങ്ങൾ ആശുപത്രികളിൽ കണ്ടുതുടങ്ങി. ഒരു ദിവസം 2000ത്തിൽ അധികം പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നു. 100നടുത്ത്​ മരണവും. എങ്കിലും പ്രതീക്ഷ കൈവിടാതെ രാവും പകലും ഓരോ ജീവൻ രക്ഷിക്കാനും പരി​ശ്രമിച്ചുകൊണ്ടിരിക്കുകയാണ്​ ആരോഗ്യപ്രവർത്തകർ.

‘നല്ലതിനുവേണ്ടിമാത്രമാണ്​ പ്രാർഥന. എങ്കിലും ഏറ്റവും മോശമായതിനെ സ്വീകരിക്കാൻ മനസുകൊണ്ടും ശരീരം കൊണ്ടും തയാറെടുത്തുകഴിഞ്ഞു’ -ഡൽഹിയിലെ പ്രമുഖ സ്വകാര്യ ആശുപ​ത്രികളിലൊന്നായ മാക്​സ്​ സ്​മാർട്ട്​ സൂപ്പർ ​സ്​പെഷാലിറ്റിയി​ലെ ഡോക്​ടർമാരി​ൽ ഒരാളായ ദേവൻ ജുനേജ പറഞ്ഞു. രാജ്യത്ത്​ കോവിഡ്​ പ്രതിസന്ധി ആരംഭിക്കാൻ തുടങ്ങുന്നതേയുള്ളൂ. കോവിഡ്​ ബാധിതരുടെ എണ്ണം എപ്പോഴാണ്​ കുത്തനെ ഉയരുന്നതെന്ന്​ പറയാൻ കഴിയില്ല. പക്ഷേ അതിനെ നേരിടാൻ തയാറായി കഴിഞ്ഞു അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത്​ കോവിഡ്​ വ്യാപിക്കുന്നതിന്​ മുമ്പുതന്നെ ലോക്​ഡൗൺ പ്രഖ്യാപിച്ചു. കോവിഡ്​ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു തുടങ്ങിയപ്പോൾ ലോക്​ഡൗണിൽ ഇളവുകളും വരുത്തി. ഇളവുകൾ വന്നതോടെ രോഗികളുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്​. തുടർച്ചയായ രണ്ടുദിവസവും 10,000ത്തിൽ അധികംപേർക്ക്​ കോവിഡ്​ കണ്ടെത്തിയതോടെ കോവിഡ്​ ബാധിതരുടെ എണ്ണം മൂന്നുലക്ഷമായി ഉയർന്നു. 

രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ മതിയായ ചികിത്സ നൽകാനോ ​ശ്രദ്ധ പതിപ്പിക്കാനോ ഡോക്​ടർമാർക്ക്​ കഴിയാതെയായി. സ്​റ്റേഡിയങ്ങൾ വരെ ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റി. ശ്​മശാനങ്ങൾ നിറഞ്ഞുകവിഞ്ഞു. 

കോവിഡ്​ രോഗികളെ കാണാൻ ബന്ധുക്ക​െള അനുവദിക്കാറില്ല. മരണഭയത്താൽ നോക്കുന്ന രോഗികളുടെ കൈയിൽ പിടിച്ചോ നോട്ടം കൊണ്ടോ ​ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന്​ ഡോ. ജുനേജ​ പറയുന്നു. ഈ സമയങ്ങളിൽ തങ്ങളുടെ മനോവീര്യം നഷ്​ടപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോവിഡ്​ രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ സ്​ഥലമില്ലാതായി. പ്രസവ വാർഡുപോലും കോവിഡ്​ രോഗികൾക്കായി മാറ്റിയെടുത്തു. കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയുണ്ട്​. എവിടെ നിന്നാണ്​ തങ്ങളിലേക്ക്​ രോഗബാധ എത്തുകയെന്ന്​ പറയാൻ കഴിയില്ല -കോവിഡ്​ രോഗികളെ പരിചരിക്കുന്ന നഴ്​സുമാരിൽ ഒരാളായ ജ്യോതി എസ്​തർ പറഞ്ഞു. 

മണിക്കൂറുകളോളം ചൂടിൽ സുരക്ഷ വസ്​ത്രം അണിഞ്ഞുനിൽക്കുന്നതോടെ മാനസികമായും ശാരീരികമായും തളരും. ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും കഴിയില്ല. ഒന്നും കഴിക്കില്ല. മൂത്രമൊഴിക്കാൻ പോലും കഴിയില്ല -​മറ്റൊരു നഴ്​സ്​ പറഞ്ഞു. 

രാജ്യത്തിൻെറ പ്രധാന നഗരങ്ങളെ കോവിഡ്​ മരണ മുനമ്പായി മാറിക്കഴിഞ്ഞു. ദിനംപ്രതി മരിച്ചുവീഴുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ആശുപത്രികളും ഐസൊലേഷൻ കേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞു. ആരോഗ്യ പ്രവർത്തകർ രാവും പകലുമില്ലാതെ സ്വന്തം ജീവൻ പണയംവെച്ച്​ രക്ഷാപ്രവർത്തനത്തിനിറങ്ങുന്നു. 

ചി​കി​ത്സ കി​ട്ടാ​തെ ഓ​രോ വാ​ര്‍ഡി​ലും എ​ട്ടും പ​ത്തും രോ​ഗി​ക​ള്‍ മ​രി​ച്ച ലോ​ക്നാ​യ​ക് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ്‍ (എ​ല്‍.​എ​ന്‍.​ജെ.​പി) ആ​ശു​പ​ത്രി​യി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം രോ​ഗി​ക​ള്‍ക്കൊ​പ്പം അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഡ​ല്‍ഹി സ​ര്‍ക്കാ​റി​നു​കീ​ഴി​ലെ വ​ലി​യ കോ​വി​ഡ് ചി​കി​ത്സ​കേ​ന്ദ്ര​മാ​യ എ​ല്‍.​എ​ന്‍.​ജെ.​പി​യി​ല്‍ രോ​ഗി​ക​ളോ​ടും മൃ​ത​ദേ​ഹ​ങ്ങ​ളോ​ടു​മു​ള്ള അ​വ​ഗ​ണ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി. വി​ശ​ദ റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ടു​മെ​ന്ന് ക​മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsmalayalam newsindia newscorona viruscovid 19covid death
News Summary - Doctors Fear COVID 19 Crisis Has Only Begun -India news
Next Story