Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുർഗാപൂജക്കിടെയും സമരം തുടർന്ന് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ
text_fieldsbookmark_border
കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെയും പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സമരം തുടരുന്നു. ആർ.ജി കർ ആശുപത്രിയിൽ സഹപ്രവർത്തകയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മരണംവരെ നിരാഹാരം 130 മണിക്കൂർ പിന്നിട്ടു.
ശനിയാഴ്ച ധർമതലയിലെ ഡോറിന ക്രോസിങ്ങിലാണ് ജൂനിയർ ഡോക്ടർമാർ നിരാഹാരം തുടങ്ങിയത്. പ്രതിഷേധക്കാരുമായി സംസ്ഥാന സർക്കാർ ബുധനാഴ്ച ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വാക്കാലല്ലാതെ വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെന്ന് ഡോക്ടർമാർ ആരോപിച്ചു. നഗരത്തിലെ ദുർഗാപൂജ പന്തലുകൾക്ക് പുറത്ത് ഡോക്ടർമാർ പ്രകടനം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

