Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2026 8:06 AM IST Updated On
date_range 25 Feb 2026 8:06 AM ISTഡോക്ടർമാരെ സാധാരണ ജീവനക്കാരെപ്പോലെ പരിഗണിക്കാൻ കഴിയില്ല -മദ്രാസ് ഹൈകോടതി
text_fieldsbookmark_border
ചെന്നൈ: ഫാക്ടറി തൊഴിലാളികളെയോ സാധാരണ ജീവനക്കാരെയോ പോലെ ആശുപത്രികൾക്ക് ഡോക്ടർമാരെ പരിഗണിക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈകോടതി. ചെന്നൈ മിയോട്ട് ആശുപത്രിയിലെ കാർഡിയോതൊറാസിക് സർജൻ ഡോ.ബലരാമൻ പളനിയപ്പൻ രാജിവെച്ച് മറ്റൊരു ആശുപത്രിയിൽ ചേർന്നതിനെതിരെ മിയോട്ട് ആശുപത്രി അധികൃതർ സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഡോക്ടറും ആശുപത്രിയും തമ്മിലുള്ള തർക്കം ആർബിട്രേഷന്റെ പരിഗണനക്ക് വിടണമെന്നായിരുന്നു ആശുപത്രി മാനേജ്മെന്റിന്റെ ആവശ്യം. ഡോ. ബലരാമൻ പളനിയപ്പൻ രാജിവെക്കുന്നതിനുമുമ്പ് മുൻകൂർ നോട്ടീസ് നൽകിയിരുന്നുവെന്നും അതിനാൽ ആർബിട്രേഷന് റഫർ ചെയ്യേണ്ടതില്ലെന്നും കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

