Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാഥറസ് ബലാത്സംഗം നടന്നില്ലെന്ന വാദത്തെ എതിർത്ത ഡോക്ടറെ പുറത്താക്കി

text_fields
bookmark_border
ഹാഥറസ് ബലാത്സംഗം നടന്നില്ലെന്ന വാദത്തെ എതിർത്ത ഡോക്ടറെ പുറത്താക്കി
cancel

ന്യൂഡല്‍ഹി: ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ എതിര്‍ത്ത ഡോക്ടറെ പുറത്താക്കിയതയി റിപ്പോർട്ട്. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അസീം മാലിക്കിനെതിരെയാണ് വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ 16 ന് അദ്ദേഹത്തെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയച്ചു.

ഹാഥറസ് കേസില്‍ പൊലീസ് വാദങ്ങളെ പരസ്യമായി തള്ളി പറഞ്ഞതിന്‍റെ പേരിലാണ് തനിക്കെതിരെ നടപടിയെന്ന് ഡോക്ടർ പറഞ്ഞു. കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story