Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ സ്വകാര്യ...

ബംഗളൂരുവിൽ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ച ഡോക്​ടർ മരിച്ചു

text_fields
bookmark_border
ബംഗളൂരുവിൽ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ച ഡോക്​ടർ മരിച്ചു
cancel

ബംഗളൂരു: കർണാടകയിൽ മൂന്ന്​ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിച്ച ഡോക്​ടർ മരിച്ചു. കോവിഡിനെതിരെ മുൻനിരയിൽ നിന്ന്​ പോരാടിയ ഡോക്​ടർ മഞ്​ജുനാഥിനാണ്​ ദാരുണ മരണം. കോവിഡ്​​ സർട്ടിഫിക്കറ്റ്​ ഹാജരാക്കിയില്ലെന്ന കാരണത്താലാണ്​ ചികിത്സ നിഷേധിച്ചതെന്ന്​ കുടുംബം ആരോപിച്ചു. 

ബംഗളൂരുവിൽനിന്ന്​ 50 കിലോ മീറ്റർ അകലെ രാമനഗര ജില്ലയിൽ സംസ്​ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ ജോലി ചെയ്​തുവരികയായിരുന്നു ഡോ. മഞ്​ജുനാഥ്​. കടുത്ത ശ്വാസ തടസവും ശാരീരിക അസ്വസ്​ഥതകളും അനുഭവപ്പെട്ടതി​നെ തുടർന്ന്​ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജൂൺ അവസാനത്തോടെ ​െജ.പി നഗറിലെ രാജശേഖർ ആശുപത്രി, ബി.ജി.എസ്​ ഗ്ലോബൽ ആശുപത്രി, സാഗർ ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചു. എന്നാൽ ഇദ്ദേഹത്തിന്​ കോവിഡ്​ സംശയിക്കുന്നുണ്ടെങ്കിലും സ്​ഥിരീകരിച്ചിട്ടില്ലായിരുന്നു. 

ഇദ്ദേഹത്തി​​െൻറ ഭാര്യാസഹോദരൻ നാഗേ​ന്ദ്രയും ഡോക്​ടറാണ്​. ബംഗളൂരു മുനിസിപ്പൽ ബോഡിയിൽ കോവിഡ്​ ആശുപത്രികൾ ഒരുക്കുന്നതിനും ​കിടക്കകൾ സജ്ജീകരിക്കുന്നതും ഇദ്ദേഹത്തി​​െൻറ നേതൃത്വത്തിലായിരുന്നു. എന്നാൽ ത​​െൻറ ബന്ധുവിന്​ ഇത്തരമൊരു അവസ്​ഥ വന്നിട്ടും നിസഹായനായിരുന്നുവെന്ന്​ അദ്ദേഹം പറയുന്നു. 

ആശുപത്രിക്ക്​ മുന്നിൽ കുത്തിയിരിപ്പ്​ സമരം നടത്തിയതിനെ തുടർന്ന്​ മഞ്​ജുനാഥിനെ രാജശേഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൃത്യസമയത്ത്​ ചികിത്സ നൽകാൻ ഇവർ തയാറായിരുന്നില്ല. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി ബംഗളൂരു മെഡിക്കൽ കോളജ്​ ആൻഡ്​ റിസർച്ച്​ ഇൻസ്​റ്റിറ്റ്യുട്ടിലേക്ക്​ ഇദ്ദേഹത്തെ മാറ്റി. വ്യാഴാഴ്​ച രാവിലെ മരണം സ്​ഥിരീകരിക്കുകയായിരുന്നു. 

നേരത്തേ​ ഡോക്​ടറുടെ കുടുംബത്തിലെ 14 വയസുകാരിക്കുൾപ്പെടെ ആറുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തി നേടുകയും ചെയ്​തിരുന്നു. ബംഗളൂരു നഗരത്തിൽ കോവിഡ്​ രോഗികളെ പരിഗണിക്കാത്ത സാഹചര്യമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. കോവിഡ്​ പരിശോധന ഫലം വന്നാൽ മാത്രമേ ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ. ഫലം പോസിറ്റീവാണെങ്കിൽ കോവിഡ്​ വാർഡിലേക്കും നെഗറ്റീവാണെങ്കിൽ ജനറൽ വാർഡിലേക്കും മാറ്റും. സ്വകാര്യ ആശുപത്രികൾ ഡോ. മഞ്​ജുനാഥിന്​ ചികിത്സ നിഷേധിച്ചത്​ ശ്രദ്ധയിൽപ്പെട്ടതായും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുമെന്നും ​ബംഗളൂരു മുനിസിപ്പൽ ബോഡി സ്​പെഷൽ ഓഫിസർ ഡോ. രൺദീപ്​ പറഞ്ഞു. കോവിഡ്​ പരിശോധന ഫലം വരുന്നതിന്​ മു​മ്പ്​ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ആശുപത്രികൾ നി​ർദേശം ലംഘിക്കുകയാണെന്ന്​ ഡോ. രൺദീപ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorBangalore Newscovid 19
News Summary - Doctor Dies Allegedly Turned Away By Three Bengaluru Hospitals -India news
Next Story