കോവിഡിനെ പ്രതിരോധിക്കാൻ മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടർ മരിച്ചു
text_fieldsഗുവാഹതി: കോവിഡ് വൈറസിനെതിരായ മുൻകരുതലായി മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടർ ഹൃദയസ്തംഭനം മൂലം മരിച്ചു. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടർ സഹപ്രവർത്തകർക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.
ആസാമിലെ ഗുവാഹതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉത്പൽജിത് ബർമാൻ (44) ആണ് മരിച്ചത്. മലേറിയക്കുള്ള മരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിേക്ലാറോക്വിൻ (hydroxychloroquine) കോവിഡിനുള്ള ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതലായി കഴിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് (െഎ.സി.എം.ആർ) അറിയിച്ചിരുന്നു. ഇതേ മരുന്നാണ് ഡോ. ഉത്പൽജിത് കഴിച്ചത്.
അതേസമയം, ആസാമിൽ നിലവിൽ ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിനെതിരെ മുൻ കരുതലായി അനസ്തറ്റിസ്റ്റായ ഡോ. ഉത്പൽജിത് സ്വന്തം തീരുമാനപ്രകാരം മരുന്ന് കഴിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
