Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ വാർഡിൽ...

കൊറോണ വാർഡിൽ ഡ്യൂട്ടി; ഡോക്​ടർ ദമ്പതിമാർ രാജിവെച്ചു

text_fields
bookmark_border
കൊറോണ വാർഡിൽ ഡ്യൂട്ടി; ഡോക്​ടർ ദമ്പതിമാർ രാജിവെച്ചു
cancel

റാഞ്ചി: സർക്കാർ ആശുപത്രിയിലെ കോവിഡ്​ ഐസൊലേഷൻ വാർഡിൽ ജോലിക്ക്​ നിയോഗിച്ചതിനെ തുടർന്ന്​ ദമ്പതിമാരായ ഡോക്​ടർമാർ രാജിവെച്ചു. ജാർഖണ്ഡി​െല വെസ്​റ്റ്​ സിങ്​ഭും ജില്ലയിലാണ്​ സംഭവം.ഐ​സൊലേഷൻ വാർഡിൽ ഡ്യൂട്ടി നൽകിയതോടെ ദമ്പതിമാർ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയും തുടർന്ന് ഇമെയിലിലൂടെയും രാജി സമർപ്പിക്കുകയായിരുന്നു.

ഡോക്​ടർമാരായ അലോക്​ ടിർക്കിയും ഭാര്യ സൗമ്യയുമാണ്​ അവശ്യഘട്ടത്തിൽ രാജി വെച്ചത്​. 24 മണിക്കൂറിനകം ഇരുവരും ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന്​ സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. നിതിൻ മദൻ കുൽക്കർണി അറിയിച്ചു.

ആരോഗ്യ സെക്രട്ടറിയുടെ നിർദേശ പ്രകാരം ഡോ. അലോക് ടിർക്കിക്ക്​ 24 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ എപ്പിഡമിക്​ ഡിസീസ്​ ആക്​റ്റ്​ പ്രകാരം കേസ്​ രജിസ്​റ്റർ ചെയ്യുമെന്നും സദാർ ആശുപത്രി സിവിൽ സർജൻ ഡോ. മഞ്​ജു ദു​െ​ബ അറിയിച്ചു.
ധുംക മെഡിക്കൽ കോളജിൽ നിന്നും രാജിവെച്ച ഡോ. അലോക്​ അടുത്തിടെയാണ്​ സദാർ ആശു​പത്രിയിൽ ജോലിയിൽ പ്രവേശിപ്പിച്ചത്​. ശനിയാഴ്​ച മുതൽ അദ്ദേഹത്തിന്​ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി നൽകുകയായിരുന്നു. ​ഭാര്യയായ ഡോക്​ടർ സൗമ്യയുടെ ആരോഗ്യപ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്​ചയാണ്​ അലോക്​ രാജി നൽകിയത്​.

ഐസൊലേഷൻ വാർഡിൽ സംരക്ഷണ കിറ്റിലാതെയാണ്​ താൻ ഒരു ദിവസം മുഴുവൻ ജോലി ചെയ്​തതെന്നും ആവശ്യമായ മരുന്നുകളോ രോഗയെ പരിചരിക്കുന്നവർക്ക്​ അസുധം പടരാതിരിക്കാനുള്ള സുരക്ഷ സൗകര്യങ്ങളോ ആശുപത്രിയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത്​ കോവിഡ്​ വ്യാപനം തടയുന്നതിന്​ ആരോഗ്യപ്രവർത്തകർ അവധിയില്ലാതെയാണ്​ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്​. പ്രത്യേക സാഹചര്യത്തിൽ പി.എസ്​.സി ലിസ്​റ്റിലുള്ള ഡോക്​ടർമാരെയും ഹെൽത്ത്​ ഇൻസ്​പെക്​ടർമാരെയും അടിയന്തരമായി നിയമിക്കാൻ ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsindia newscorona viruslockdown#Covid19
News Summary - Doctor couple resign over Covid-19 ward duty -India news
Next Story