Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകന്​ കോവിഡ്​;...

മകന്​ കോവിഡ്​; 78കാരിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി ഡോക്​ടർ

text_fields
bookmark_border
മകന്​ കോവിഡ്​; 78കാരിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി ഡോക്​ടർ
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ മരിച്ച 78കാരിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി ഡോക്​ടർ. ഇവരുടെ മകനും രോഗം ബാധിച്ച്​ ചികിത്സയിലായതോടെയാണ്​ മരണാനന്തര ചടങ്ങുകൾ നടത്താൻ ഡോക്​ടർ മുന്നോട്ട്​ വന്നത്​.

ബുധനാഴ്​ചയാണ്​ സർദാർ വല്ലഭായി പ​ട്ടേൽ ആശുപത്രിയിൽ നിന്ന്​ എനിക്കൊരു കോൾ ലഭിക്കുന്നത്​. 78കാരിയായ സ്​ത്രീ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്നും അവരുടെ മകനും രോഗബാധയുള്ളതിനാൽ മരണാനന്തര ചടങ്ങുകൾ നടത്താൻ ആരു​മില്ലെന്നുമായിരുന്നു ജൂനിയർ ഡോക്​ടർമാർ പറഞ്ഞത്​. ഞാൻ ഉടൻ തന്നെ അവരുടെ ബന്ധുക്കളേയും അയൽക്കാരെയും ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. എന്നാൽ, അവരാരും മരണാനന്തര ചടങ്ങുകൾ നടത്താൻ മുന്നോട്ട്​ വരാതായതോടെ ആ കർത്തവ്യം താൻ ഏറ്റെടുക്കുകയായിരുന്നുവെന്ന്​ നോർത്ത്​ ഡൽഹി മുൻസിപ്പൽ ​കോർപ്പറേഷനിലെ ഡോക്​ടറായ വരുൺ ഗാർഗ്​ പറഞ്ഞു. അവരുടെ മക​െൻറ സമ്മതം വാങ്ങി ഉടൻ തന്നെ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കം ​തുടങ്ങിയെന്നും ഡോക്​ടർ വ്യക്​തമാക്കി.

ജൂനിയർ ഡോക്​ടർമാരുടെ സഹായത്തോടെ ഡൽഹിയിലെ നിഗംബോധ്​ ഘാട്ടിലായിരുന്നു അവരു​ടെ ശവസംസ്​കാര ചടങ്ങുകൾ നടത്തിയത്​. ശവസംസ്​കാര ചടങ്ങുകൾക്ക്​ ശേഷം ചിതാഭസ്​മം നിഗംബോധ്​ ഘാട്ടിലെ ലോക്കറിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും ഡോക്​ടർ പറഞ്ഞു. 37കാരനായ ഗാർഗും കുടുംബാങ്ങളും കഴിഞ്ഞയാഴ്​ചയാണ്​ കോവിഡിൽ നിന്ന്​ മുക്​തി നേടിയത്​. കഴിഞ്ഞ ശനിയാഴ്​ചയാണ്​ കോവിഡ്​ ബാധക്ക്​ ശേഷം അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Doctor conducts last rites of woman as son recovers in hospital
Next Story