Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ സമരം നടത്തുന്ന...

ബംഗാളിൽ സമരം നടത്തുന്ന ഡോക്​ടർമാരുമായി ചർച്ചക്ക് മമത

text_fields
bookmark_border
docter-strike
cancel

കൊൽക്കത്ത/ ന്യൂഡൽഹി: പശ്​ചിമബംഗാളിൽ സമരം നടത്തുന്ന ഡോക്​ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്​ച വൈ കീട്ട്​ ചർച്ച നടത്തും. സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ അടിച്ചിട്ട മുറിയിലെ ചർച്ചയിലേക്ക് മാധ്യമപ്രവർത്തകർക് ക് പ്രവേശനമുണ്ടാകില്ലെന്നാണ് കരുതുന്നത്. തുറന്ന ചർച്ചക്കുള്ള ഡോക്​ടർമാരുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല. ചർച്ചക്കുള്ള സന്നദ്ധത കഴിഞ്ഞ ദിവസം തന്നെ ഡോക്​ടർമാർ അറിയിച്ചിരുന്നു.

ആശുപത്രികളിൽ മതിയായ സുരക്ഷാ ഉറപ്പാക്കണമെന്നാണ്​ ഡോക്​ർമാരുടെ പ്രധാന ആവശ്യം. ഡോക്​ർമാരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്​. 14 മെഡിക്കൽ കോളജുകളിൽ നിന്നായി 28 പേരാണ്​ ചർച്ചയിൽ പ​ങ്കെടുക്കുക. പ്രശ്​നത്തിന്​ എത്രയും ​പെ​ട്ടെന്ന്​ പരിഹാരമുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ജൂനിയർ ഡോക്​ടർമാരുടെ സംഘടന അറിയിച്ചു.

അതേസമയം, ഡോക്​ടർമാരുടെ സമരത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഐ.എം.എ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക്​ തുടങ്ങി. അത്യാഹിത വിഭാഗത്തിന്‍റെ പ്രവർത്തനം തടസപ്പെടില്ലെന്നാണ്​ ഐ.എം.എ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalimamalayalam newsindia newsDocter Strike
News Summary - Docter strike west bengal-India news
Next Story