Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''നിസാമിനെ കുറിച്ച്​...

''നിസാമിനെ കുറിച്ച്​ വിഷം വമിക്കാതെ വല്ലതും ചെയ്​ത്​ വോട്ടുപിടിക്കൂ''

text_fields
bookmark_border
നിസാമിനെ കുറിച്ച്​ വിഷം വമിക്കാതെ വല്ലതും ചെയ്​ത്​ വോട്ടുപിടിക്കൂ
cancel

ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദ്​ നി​സാ​മി​െ​ന കു​റി​ച്ച്​ അ​നാ​വ​ശ്യ​വും അ​വാ​സ്​​ത​വു​മാ​യ വി​ഷം വ​മി​ച്ച​ല്ല, ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി വ​ല്ല​തും ചെ​യ്​​ത്​ സ്വ​ന്തം ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ്​ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കേ​ണ്ട​തെ​ന്ന്​ ന​വാ​ബ്​ മി​ർ ഉ​സ്​​മാ​ൻ അ​ലി ഖാ​​ൻ നി​സാം ഏ​ഴാ​മ​െൻറ പൗ​ത്ര​ൻ ന​വാ​ബ്​ ന​ജ​ഫ്​ അ​ലി ഖാ​ൻ 'മാ​ധ്യ​മ'​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു. പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ വെ​ല്ലു​ന്ന ത​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ്​ ന​ഗ​ര ഭ​ര​ണം പി​ടി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി ന​ട​ത്തി​യ കാ​ടി​ള​ക്കി​യ പ്ര​ചാ​ര​ണ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ്​ നി​സാ​മി​നെ ക​ട​ന്നാ​​ക്ര​മി​ച്ച​തി​നെ​തി​രെ മ​ന​സ്സ്​​ തു​റ​ക്കു​ക​യാ​യി​രു​ന്നു ന​ജ​ഫ്​ അ​ലി ഖാ​ൻ.

ഹൈ​ദ​രാ​ബാ​ദി​െൻറ പേ​രു​ മാ​റ്റു​മെ​ന്നും നി​സാം ക​ൾ​ച്ച​റി​ൽ​നി​ന്ന്​ ഹൈ​ദ​രാ​ബാ​ദി​നെ മോ​ചി​പ്പി​ക്കു​മെ​ന്നു​മു​ള്ള വാ​ഗ്​​ദാ​നം ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റാ​നു​ള്ള ത​ന്ത്ര​മ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ലെ​ന്നും നൂ​റ്റാ​ണ്ടു​ക​ളാ​യി ഹൈ​ദ​രാ​ബാ​ദി​ലെ ജ​ന​ങ്ങ​ളു​ടെ സം​സ്​​കാ​ര​ത്തി​െൻറ ഭാ​ഗ​മാ​യ 'ഗം​ഗ യ​മു​നാ ത​ഹ്​​സീ​ബ്​' മാ​റ്റാ​ൻ ഈ ​രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്കാ​വി​ല്ലെ​ന്നും ന​ജ​ഫ്​ അ​ലി ഖാ​ൻ പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദ്​ നി​സാ​മി​െ​ന കു​റി​ച്ച്​ വി​ഷം വ​മി​പ്പി​ക്കു​ക​യാ​ണ്. അ​തി​നു പ​ക​രം രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ ജ​ന​ങ്ങ​ൾ​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്​​തി​ട്ടു വേ​ണം വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​േ​മ്പാ​ഴെ​ല്ലാം പി​താ​മ​ഹ​ൻ നി​സാ​മി​െൻറ പേ​ര്​ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത്​ പ​തി​വ്​ ക​ലാ​പ​രി​പാ​ടി​യാ​ണ്. ത​െൻറ ഭ​ര​ണ​കാ​ല​ത്ത്​ എ​ല്ലാ മ​ത​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ക​യും ഒ​ന്നി​പ്പി​ക്കു​ക​യും ചെ​യ്​​ത​യാ​ളാ​യി​രു​ന്നു നി​സാം. സ​മാ​ധാ​ന​വും മ​തേ​ത​ര​ത്വ​വു​മാ​യി​രു​ന്നു ആ ​ഭ​ര​ണ​ത്തി​െൻറ അ​ടി​സ്​​ഥാ​നം. മ​ത​ത്തി​ന​തീ​ത​മാ​യി നി​ന്ന്​ മ​തേ​ത​ര​മാ​കു​വാ​ൻ ഒ​രു വ്യ​ക്​​തി​ക്ക്​ ആ​വ​ശ്യ​മാ​യ സ്വ​ഭാ​വ​വി​ശേ​ഷ​ങ്ങ​ളെ​ന്തൊ​ക്കെ​യാ​ണെ​ന്ന്​ വോ​ട്ടി​നാ​യി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ​ ജാ​തി​യും മ​ത​വും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക​റി​യി​ല്ല.

37 വ​ർ​ഷം ജാ​തി​യും മ​ത​വും ​നോ​ക്കാ​തെ ത​െൻറ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ സേ​വി​ച്ച മ​നു​ഷ്യ​നെ അ​ഞ്ച്​ കൊ​ല്ല​ത്തി​ലൊ​രി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​വ​രാ​ണ്​ ക​രി​വാ​രി​തേ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​വ​ർ, ന​വാ​ബ്​ ഉ​സ്​​മാ​ൻ അ​ലി ഖാ​ൻ നി​സാം ഏ​ഴാ​മ​ൻ മ​ര​ണ​മ​ട​ഞ്ഞ​പ്പോ​ൾ ആ​ന്ധ്ര പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ അ​സാ​ധാ​ര​ണ വി​ജ്ഞാ​പ​നം ഒ​രാ​വ​ർ​ത്തി വാ​യി​ക്ക​ണം. വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ക്ഷ​പാ​ത​മി​ല്ലാ​തെ ഭ​ര​ണം ന​ട​ത്തി​യ രാ​ജ​കു​ടും​ബ​ത്തി​െൻറ പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ച്ച​യാ​ളാ​യി​രു​ന്നു നി​സാം എ​ന്ന്​ സ​ർ​ക്കാ​ർ അ​തി​ലെ​ഴു​തി വെ​ച്ചി​ട്ടു​ണ്ട്. നി​സാം ഒ​രു ഫാ​ഷി​സ്​​റ്റ്​ ആ​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹം കീ​ഴ​ട​ങ്ങി​യ ശേ​ഷ​വും കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ടാ​ണ്​ അ​ദ്ദേ​ഹ​ത്തെ രാ​ജ്​ പ്ര​മു​ഖ്​ (ഗ​വ​ർ​ണ​ർ ) ആ​ക്കി​യ​ത്​? ഇ​ന്ന​ത്തെ വി​പ​ണി​യി​ൽ 1600 കോ​ടി രൂ​പ​ക്കു​ള്ള അ​ഞ്ച്​ ട​ൺ സ്വ​ർ​ണം 1965ൽ ​ഇ​ന്ത്യാ ഗ​വ​ൺ​മെൻറ്​ ദേ​ശീ​യ പ്ര​തി​രോ​ധ ഫ​ണ്ടി​ലേ​ക്ക്​ സ്വീ​ക​രി​ച്ച​ത്​ എ​ന്തി​നാ​ണ്​? ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​ക്​​തി​പ​ര​മാ​യ സം​ഭാ​വ​ന​യാ​ണി​ത്. വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷ​വും പ്ര​തി​കാ​ര ബോ​ധ​വും പ​ര​ത്താ​ൻ ഈ ​നി​സാ​മി​െൻറ പേ​ർ ഇ​പ്പോ​ൾ ഉ​ച്ച​രി​ക്കു​ന്ന​വ​രോ​ട്​ ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ. എ​ല്ലാ മ​ത​ങ്ങ​ൾ​ക്കു​മാ​യി ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യും പ​രി​ധി​ക്ക​പ്പു​റം പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​ത മ​റ്റേ​ത്​ ഭ​ര​ണാ​ധി​കാ​രി​യാ​ണ്​ ച​രി​ത്ര​ത്തി​ലു​ള്ള​ത്​? ഇൗ ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും ന​ൽ​കാ​നു​ള്ള ഉ​ത്ത​രം ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​വി​ല്ല.

രാ​ഷ്​​​ട്രീ​യ​ക്കാ​ർ​ക്ക്​ ച​രി​ത്ര​ജ​ഞാ​ന​മി​ല്ലെ​ങ്കി​ൽ രാ​ഷ്​​ട്രീ​യ​ത്തി​െൻറ നി​ല​വാ​രം അ​ഗാ​ധ​ഗ​ർ​ത്ത​ത്തി​ലേ​ക്ക്​ പ​തി​ക്കു​മെ​ന്ന​തി​ന്​ ഈ ​സം​ഭ​വം വ്യ​ക്​​ത​മാ​ക്കു​ന്നു. വ​സ്​​തു​ത​ക​ളും ച​രി​ത്ര​വും ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ൽ വ​ള​ച്ചൊ​ടി​ക്കു​ന്ന​വ​രു​ടെ കൈ​ക​ളി​ലാ​ണി​ന്ന്​ രാ​ജ്യം എ​ത്തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 1940ക​ളി​ൽ നി​സാ​മി​െൻറ ഭ​ര​ണ​ത്തി​നു​ കീ​ഴി​ൽ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ മി​ക​ച്ച രാ​ജ്യ​മാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദ്. അ​ദ്ദേ​ഹം ന​ൽ​കി​യ വ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ​ക്ക്​ ച​​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ല. സ്വ​ന്തം പ​ണ​മെ​ടു​ത്ത്​ നിം​സ്​ ഹോ​സ്​​പി​റ്റ​ൽ സ്​​ഥാ​പി​ച്ച പി​താ​മ​ഹ​നെ ക​വ​ർ​ച്ച​ക്കാ​ര​നെ​ന്ന്​ വി​ളി​ക്കു​ന്ന​ത്​ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​നാ​ണ്. ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കാ​നി​റ​ങ്ങി​യ​വ​രോ​ട് ഇൗ ​രാ​ജ്യ​ത്തി​ന് നി​ങ്ങ​ളെ​ന്താ​ണ്​ ന​ൽ​കി​യ​ത്​ എ​ന്നേ തി​രി​ച്ചു​ചോ​ദി​ക്കാ​നു​ള്ളൂ എ​ന്ന്​ നി​സാ​മി​െൻറ പൗ​ത്ര​ൻ ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mir najaf alin khan
News Summary - do something to get vote instead of raise allegation against nizam said nawab najaf alin khan
Next Story