Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരിച്ചവർക്ക്​ കോവിഡ്​...

മരിച്ചവർക്ക്​ കോവിഡ്​ പരിശോധന വേണ്ടെന്ന്​ ഡൽഹി സർക്കാർ​ 

text_fields
bookmark_border
മരിച്ചവർക്ക്​ കോവിഡ്​ പരിശോധന വേണ്ടെന്ന്​ ഡൽഹി സർക്കാർ​ 
cancel
camera_alt???????????? ??????????? ???????? ????????? ?????? ??????????? ??????? ????????????? ?????????? ?????????

ന്യൂഡൽഹി: കോവിഡ്​ പരി​േശാധനക്കായി മരിച്ചവരുടെ സ്രവം ശേഖരിക്കേണ്ടതില്ലെന്ന്​ ഡൽഹി സർക്കാർ. ഇതുസംബന്ധിച്ച്​ ആശുപത്രികൾക്ക് നിർദേശം നൽകി. ആരോഗ്യപ്രവർത്തകരുടെ സമയവും പരിശോധന കിറ്റുകളും ലാഭിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ്​ പുതിയ തീരുമാനം.

മരണകാരണം കോവിഡാണെന്ന് പരിശോധനയിൽ ഡോക്ടർമാർക്ക്​ ബോധ്യമുണ്ടെങ്കിൽ സാമ്പിൾ ശേഖരിച്ചുള്ള ലാബ്​ പരിശോധന വേണ്ടെന്ന്​ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പദ്മിനി സിംഗ്ല ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രോഗികളുടെ മൃതദേഹങ്ങൾ സംസ്​കരിക്കുന്നതിനും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്​. 

മറ്റ് സംസ്ഥാനങ്ങളും വൈറസ് ബാധിച്ച് മരിച്ചവരുടെ പരിശോധന നിർത്തിയതായി സർക്കാർ വക്താവ് പറഞ്ഞു. 10054 പേർക്ക്​ രോഗം ബാധിച്ച ഡൽഹിയിൽ ഇതുവരെ 160 പേരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kejriwalCoronaviruscovid 19
News Summary - Do not test dead people for coronavirus: Delhi govt to hospitals
Next Story