Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാപ്പ് പറഞ്ഞ് മുട്ടുകുത്തില്ല; രാഷ്ട്രീയം പഠിച്ചത് സവർക്കറുടെ സ്കൂളിലല്ലെന്ന് ബിനോയ് വിശ്വം

text_fields
bookmark_border
Binoy Viswam
cancel

ന്യൂഡൽഹി: രാ​ജ്യ​സ​ഭ​യി​ലെ സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന​ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡുവിന്‍റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി ബിനോയ് വിശ്വം എം.പി. എത്ര ദിവസവും സഭക്ക് പുറത്തിരുന്നാലും മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

രാഷ്ട്രീയം പഠിച്ചത് സവർക്കറുടെ സ്കൂളിൽ നിന്നല്ല. ബ്രിട്ടീഷുകാർക്ക് മുമ്പിൽ മുട്ടുകുത്തി മാപ്പ് പറഞ്ഞവർക്ക് മാത്രമേ തങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടാൻ സാധിക്കൂ. മാപ്പ് പറഞ്ഞ് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എം.പിമാരുടെ സമരം ജനങ്ങളും ഏറ്റെടുക്കും. ഭരണകൂടത്തിനെതിരെ പ്രതിപക്ഷ ഐക്യം ഊട്ടിഉറപ്പിക്കാൻ ഇടയാക്കിയ ബി.ജെ.പിയോട് നന്ദിയുണ്ടെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി.

രാ​ജ്യ​സ​ഭ​യി​ലെ 12 എം.​പി​മാ​രു​ടെ സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന്​ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ഇന്നലെയാണ് സ​ഭ​യെ അ​റി​യി​ച്ചത്. അം​ഗ​ങ്ങ​ളു​ടെ സ​സ്​​െ​പ​ൻ​ഷ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്ന​ പ്ര​തി​പ​ക്ഷ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ അ​പേ​ക്ഷ ത​ള്ളി​യ വെ​ങ്ക​യ്യ നാ​യി​ഡു, അം​ഗ​ങ്ങ​ൾ​ക്ക്​ ഖേ​ദ​മി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തുകയും ചെയ്തു. ഇതിന് പിന്നാലെ, സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ഇന്ന് മു​ത​ൽ സ​മ്മേ​ള​നം തീ​രും​വ​രെ പാ​ർ​ല​മെന്‍റിലെ ഗാ​ന്ധി​പ്ര​തി​മ​ക്ക്​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്താൻ സസ്പെൻഷനിലായ 12 എം.​പി​മാ​ർ തീരുമാനിച്ചിരുന്നു. രാ​ജ്യ​സ​ഭ ​അ​ധ്യ​ക്ഷ​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യി​ൽ പോ​യാ​ലും മാ​പ്പു​പ​റ​യി​ല്ലെ​ന്ന്​ എം.​പി​മാ​ർ വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Do not kneel to apologize says Binoy Viswam
Next Story