Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരവരറാവുവി‍െൻറ...

വരവരറാവുവി‍െൻറ ജാമ്യാപേക്ഷയിൽ മനുഷ്യത്വം മറക്കരുത്; എൻ.െഎ.എയോട്​ ഹൈകോടതി

text_fields
bookmark_border
വരവരറാവുവി‍െൻറ ജാമ്യാപേക്ഷയിൽ മനുഷ്യത്വം മറക്കരുത്; എൻ.െഎ.എയോട്​ ഹൈകോടതി
cancel

മും​ബൈ: എ​ൽ​ഗാ​ർ പ​രി​ഷ​ദ്​ കേ​സി​ൽ ജ​യ​ലി​ലി​ട​ക്ക​പ്പെ​ട്ട തെ​ലു​ഗു ക​വി വ​ര​വ​ര റാ​വു​വി‍െൻറ ജാ​മ്യാ​പേ​ക്ഷ​യി​ൽ മ​റു​വാ​ദ​മു​ന്ന​യി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി‍െൻറ പ്രാ​യ​വും ആ​രോ​ഗ്യ​നി​ല​യും ഒാ​ർ​മ​വേ​ണ​മെ​ന്ന്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യോ​ട്​ (എ​ൻ.െ​എ.​എ) ബോം​ബെ ഹൈ​കോ​ട​തി. ആ​രോ​ഗ്യാ​വ​സ്​​ഥ ചൂ​ണ്ടി​ക്കാ​ട്ടി വ​ര​വ​ര​റാ​വു ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി​യും ജ​യി​ലി​ൽ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ന്​ എ​തി​രെ അ​ദ്ദേ​ഹ​ത്തി‍െൻറ ഭാ​ര്യ ഹേ​മ​ല​ത ന​ൽ​കി​യ ഹ​ര​ജി​യും പ​രി​ഗ​ണി​ക്കെ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ​സ്​ ഷി​ൻ​ഡെ, മ​നീ​ഷ്​ പി​ടാ​ളെ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ്​ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​രോ​ഗ്യ സ്​​ഥി​തി മോ​ശ​മാ​യ​തോ​ടെ ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ വ​ര​വ​ര റാ​വു സ​ർ​ക്കാ​ർ ചെ​ല​വി​ൽ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ട​ക്കി​ടെ ആ​ശു​പ​ത്രി, കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം. കോ​ട​തി അ​നു​മ​തി​യി​ല്ലാ​തെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യ​രു​തെ​ന്നാ​ണ്​ വി​ധി.

വ​ര​വ​ര റാ​വു​വി‍െൻറ ജാ​മ്യ ഹ​ര​ജി വ്യാ​ഴാ​ഴ്​​ച​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018ൽ ​അ​റ​സ്​​റ്റി​ലാ​യ​തി​ന്​ ശേ​ഷം ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. 81കാ​ര​നാ​യ വ​ര​വ​ര റാ​വു​വി‍െൻറ ആ​രോ​ഗ്യ സ്​​ഥി​തി ജ​യി​ലി​ൽ​വെ​ച്ച്​ മോ​ശ​മാ​യി. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ചി​രു​ന്നു. അ​ന്ന്​ ജെ.​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഇ​ട​നാ​ഴി​യി​ലെ ക​ട്ടി​ലി​ൽ പ​രി​ച​രി​ക്കാ​നാ​ളി​ല്ലാ​തെ കി​ട​ന്ന വ​ര​വ​ര റാ​വു​വി​നെ​ ത​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ഒാ​ർ​മ ന​ഷ്​​ട​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​തോ​ടെ​യാ​ണ്​ ഭാ​ര്യ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varavara Raonia
News Summary - Do not forget humanity in Varavarao's bail; High Court to NIA
Next Story