Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതത്തി​െൻറ...

മതത്തി​െൻറ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കരുത്​ -യെച്ചൂരി

text_fields
bookmark_border
മതത്തി​െൻറ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കരുത്​ -യെച്ചൂരി
cancel

ന്യൂഡൽഹി: മതത്തി​​െൻറ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കരുതെന്നും ഭരണഘടന എല്ലാവർക്കും തുല്യ അവകാശമാണ്​ നൽകുന്നതെന്നും​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പരൗത്വ ഭേദഗതി ബില്ലിൽ മതത്തെ ആധാരമാക്കിയാണ്​ പൗരത്വം തീരുമാനിക്കുന്നത്​. പൗരത്വപ്പട്ടിക അസമിന്​ മാത്രം ഉള്ളതാണ്​. എന്നാൽ, അത്​ രാജ്യം മുഴുവൻ നടപ്പാക്കാനാണ്​ ബി.ജെ.പി ശ്രമം. വർഗീയ ​ധ്രുവീകരണമാണ്​ ബി.ജെ.പിയുടെ ലക്ഷ്യം. ബുധനാഴ്​ച പാർട്ടി ആസ്​ഥാനത്ത്​ ‘കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നൂറ്​ വർഷങ്ങൾ’ എന്ന പുസ്​തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിമ ​​കൊറേഗാവ്​ കേസ്​ പിൻവലിക്കാനുള്ള മഹാരാഷ​്ട്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണ്​. ജസ്​റ്റിസ്​ ലോയയുടെ മരണം​ ​ പുനരന്വേഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ടും​ ചടങ്ങിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yechurycitizenshipreligionmalayalam newsindia news
News Summary - do not decide citizenship on the basis of religion said Yechury -india news
Next Story