പിരിച്ചുവിടലും ശമ്പളം കുറക്കലും അനുവദിക്കില്ല -ഐ.ടി തൊഴിലാളികൾ
text_fieldsബംഗളൂരു: കോവിഡ് 19 ലോക്ക് ഡൗണിെൻറ പശ്ചാത്തലത്തിൽ തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം വെട്ടിക്കുറക്കാനുമ ുള്ള ഐ.ടി കമ്പനികളുടെ നീക്കത്തിനെതിരെ കർണാടക സ്റ്റേറ്റ് ഐ.ടി / ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂനിയൻ (കെ.ഐ.ടി.യു). ലോക്ക് ഡൗ ൺ കാലയളവിൽ ശമ്പളം കുറയ്ക്കാനോ ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ല എന്ന തൊഴിൽ മന്ത്രാലയത്തിെൻറ നിർദേശം ഐ.ടി ക മ്പനികൾ കാറ്റിൽ പറത്തുകയാണെന്ന് യൂനിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.
തൊഴിൽ നിയമങ്ങളെയും സർക്കാർ നിർദ്ദേശങ്ങളെയും വെല്ലുവിളിച്ച് ഐ.ടി കമ്പനികൾ നടത്തുന്ന നീക്കത്തിനെതിരെ തൊഴിൽ വകുപ്പ് അടിയന്തിരമായി ഇടപെടണം. ശമ്പളം കുറക്കുകയോ ജോലിയിൽ നിന്നു പിരിഞ്ഞു പോകാൻ കമ്പനി ആവശ്യപ്പെടുകയോ ചെയ്താൽ തൊഴിലാളികൾ വഴങ്ങരുത്. അത്തരം സാഹചര്യങ്ങളിൽ തങ്ങളെ 9605731771, 9742045570 , 7025984492 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമവ്യവസ്ഥയെ മാനിക്കണമെന്നും ലോക്ക്ഡൗൺ കാലയളവിനുശേഷവും പിരിച്ചുവിടൽ പോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും കെ.ഐ.ടി.യു കമ്പനികൾക്ക് താക്കീത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
