Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right ഫീസ്​...

 ഫീസ്​ അടച്ചില്ലെന്നാരോപിച്ച്​ 150 വിദ്യാർഥികളെ സ്​കൂളിൽ നിന്ന്​ പുറത്താക്കി

text_fields
bookmark_border
 ഫീസ്​ അടച്ചില്ലെന്നാരോപിച്ച്​ 150 വിദ്യാർഥികളെ സ്​കൂളിൽ നിന്ന്​ പുറത്താക്കി
cancel

പൂണെ: ഫീസ്​ അടച്ചില്ലെന്നാരോപിച്ച് പൂണെയിലെ സ്​കൂളിൽ നിന്ന്​ 150 വിദ്യാർഥികളെ പുറത്താക്കി. പൂണെ ആസ്​ഥാനമായ​ സീൽ എഡ്യുക്കേഷൻ സൊസൈറ്റിയുടെ നയൻഗംഗ സ്​കൂൾ ആണ്​ പുറത്താക്കൽ നടപടിയിലേക്ക്​ നീങ്ങിയത്​. സ്​കൂൾ മാനേജ്​മ​​െൻറ്​ അമിത ഫീസ്​ ഇൗടാക്കുകയാണെന്ന്​ രക്ഷിതാക്കൾ ആരോപിച്ചു. 

തങ്ങൾ ഫീസിനത്തിൽ 30000രൂപയും നിക്ഷേപമായി 10000രൂപയും നേരത്തേ നൽകിയിരുന്നതായും സ്​കൂൾ അധികൃതർ സംസാരിക്കാൻ പോലും തയ്യാറായില്ലെന്നും അവർ പറഞ്ഞു. അതേസമയം, ഫീസടക്കാത്ത വിദ്യാർഥികളുടെ പ്രവേശനം സ്​കൂളിന്​ റദ്ദാക്കാമെന്ന ബോംബെ ഹൈകോടതി വിധി വന്നതിനു ശേഷമാണ്​ സ്​കൂൾ അധികൃതർ നടപടികളിലേക്ക്​ നീങ്ങിയ​െതന്ന്​ സീൽ എഡ്യുക്കേഷൻ സൊസൈറ്റിയുടെ നിയമോപദേശകൻ വിക്രം ദേശ്​മുഖ്​ പറഞ്ഞു. 

2016-17 വർഷത്തെ ഫീസ്​ ഇനത്തിൽ 30000രുപ അവർ അടച്ചതാണ്​. 2017-18വർഷത്തെ ഫീസടക്കാൻ അവർക്കെന്താണ്​ പ്രശ്​നമെന്ന്​ മനസ്സിലാവുന്നില്ല. ഫീസടക്കാൻ ഏഴ്​ ദിവസത്തെ സമയം സ്​കൂൾ അനുവദിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. ഫീസ്​ നിശ്​ചയിക്കാനുള്ള അധികാരം സ്​കൂളിനുണ്ടെന്ന്​ ഹൈകോടതി വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsmalayalam newsPune schooldnyanganga schoolzeal education society
News Summary - Dnyanganga school issues leaving certificate to 150 students for not paying fee-india news
Next Story