Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം:...

ഡൽഹി കലാപം: മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധനക്ക്​ ഉത്തരവ്​ കാത്തിരിക്കേണ്ടതില്ലെന്ന്​ ഡൽഹി ഹൈകോടതി

text_fields
bookmark_border
court
cancel

ന്യൂഡൽഹി: കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധന നടത്താൻ കോടതിയിൽ നിന്നുള്ള ഉത്തരവ്​ കാത്തിരിക്കേണ്ടെന്ന്​ ഫോറൻസിക്​ സയൻസ്​ ലബോറട്ടറിയോട്​ ഡൽഹി ഹൈകോടതി നിർദേശിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി നടത്തുന്ന ഡി.എൻ.എ പരിശോധന അടിയന്തരമായ പരിഗണിക്കണമെന്ന്​ ജസ്​റ്റിസ്​ നവീൻ ചാവ്​ല ഉത്തരവിട്ടു.

ഫെബ്രുവരി 25 മുതൽ മകനെ കാണാതായ സാജിദ്​ അലിയാണ്​ ഡി.എൻ.എ പരിശോധനക്ക്​ അനുമതി തേടി കോടതിയിൽ ഹരജി നൽകിയത്​. കത്തിക്കരിഞ്ഞ നിലയിൽ 27 ന്​ ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇത്​ സാജിദ്​ അലിയുടെ മകനാണെന്ന സംശയുമുണ്ടായിരുന്നു. എന്നാൽ, ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂ എന്നതിനാൽ മാർച്ച്​ 3 ന്​ സാമ്പിളുകളെടുത്തു. അതിന്​ ശേഷം നടപടിയൊന്നും ഉണ്ടായില്ല.

ഫോറൻസിക്​ സയൻസ്​ ലബോറട്ടറിയും ഡൽഹി സർക്കാറും കോടതിയുടെ അനുമതി കാത്തിരിക്കുകയാണെന്നാണ്​ കോടതിയിൽ അറിയിച്ചത്​. സാജിദ്​ അലിയുടെ മകൻെറ മൃതദേഹമല്ല ലഭിച്ച​െതന്നാണ്​ പരിശോധനഫലമെങ്കിൽ കാണാതായ മകനുവേണ്ടി അന്വേഷണം നടത്താനുള്ള അദ്ദേഹത്തിൻെറ സമയമാണ്​ നഷ്​ടപ്പെടുകയെന്ന്​ കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾക്ക്​ മുൻഗണന കൊടുക്കണമെന്നും കോടതി പറഞ്ഞു.

ഇന്ന്​ തന്നെ പരിശോധനാ നടപടിക്ക്​ തയാ​റാ​െണന്ന്​ ലാബ്​ അധികൃതർ കോടതിൽ അറിച്ചു. എന്നാൽ, ഫലം ലഭിക്കാൻ 15 ദിവസത്തെ സമയമെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi HCmalayalam newsdelhi riot
News Summary - DNA testing of dead bodies to be carried out without waiting for orders
Next Story