ബലാത്സംഗ കേസിൽ യുവതിയുടെയും കുട്ടിയുടെയും ഡി.എൻ.എ ടെസ്റ്റ് ആവശ്യപ്പെടാനാവില്ല-ഹൈകോടതി
text_fieldsപ്രയാഗരാജ്: ബലാത്സംഗ കേസുകളിൽ സ്ത്രീയുടെയും കുട്ടിയുടെയും ഡി.എൻ.എ ടെസ്റ്റിന് ആവശ്യപ്പെടാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. ഇതു സംബന്ധിച്ച ട്രയൽ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു ഹൈകോടതി. ഇതിന്റെ രൂക്ഷമായ സാമൂഹിക പ്രത്യാഘാതം കണക്കിലെടുത്ത് സാധാരണഗതിയിൽ അനുവദിക്കാൻ കഴിയില്ലെന്നാണ് കോടതി പറയുന്നത്.
ബലാത്സംഗ കേസിൽ പ്രതിയായ രാംചന്ദ്ര നൽകിയ പരാതി തള്ളിയാണ് ജസ്റ്റിസ് രാജീവ് മിശ്ര ഇങ്ങനെ പറഞ്ഞത്. ഒരിക്കലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ കോടതി ഡി.എൻ.എ ടെസ്റ്റിന് അനുമതി നൽകുകയുള്ളൂവെന്നും അത് കടുത്ത മാർഗനിർദ്ദേശങ്ങളോടെയായിരിക്കുമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
ഐ.പി.സി സെക്ഷൻ 376 പ്രകാരം കുറ്റാരോപിതനായ കേസിൽ കുട്ടിയുടെ പിതൃത്വം അനിവാര്യമല്ലെന്നും ഇവിടെ ഇരയായ സ്ത്രീയുടെയും കുട്ടിയുടെയും ഡി.എൻ.എ ടെസ്റ്റ് കടുത്ത സാമൂഹിക പ്രത്യാഘത മുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇവിടെ അഞ്ച് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞിട്ടാണ് അസമയത്ത് ഡി.എൻ.എ ടെസ്റ്റിന് ആവശ്യപ്പെട്ടത് എന്നും കോടതി പറഞ്ഞു.
സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 452 (വീട്ടിലേക്ക് അതിക്രമിച്ചു കടക്കൽ), സെക്ഷൻ 342 (നിയമവിരുദ്ധമായി തടഞ്ഞ് വെക്കുക), 506 ( ഭീഷണിപ്പെടുത്തൽ) കൂടാതെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് രാംചന്ദ്രക്കെതിരെ ചുത്തായിട്ടുള്ളത്.
ഇരയായ സ്ത്രീയുടെ കുട്ടിയെ മാസം തികയാതെയാണ് പ്രസവിച്ചതെന്നും അതു തന്റെ കുട്ടിയല്ലെന്നും കാട്ടിയാണ് പ്രതി കോടതിയിൽ പരാരി നൽകിയത്. എന്നാൽ കോടതി ഇത് നിരസിച്ചു.
കേസിൽ നടപടികളുമായി ട്രയൽ കോടതി മുന്നോട്ടു പോകണമെന്നും പിതൃത്വം സംബന്ധിച്ച തർക്കം കേസിനെ വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ തന്ത്രമാണെന്നും ഹൈകോടതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

