Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈറോഡ് ഈസ്റ്റിൽ ഡി.എം.കെ; എതിരില്ലാതെ വി.സി. ചന്ദ്രകുമാർ

text_fields
bookmark_border
മൂന്നാം സ്ഥാനത്ത് നോട്ട
vc chandrakumar
cancel
camera_alt

 വി.സി. ചന്ദ്രകുമാർ കുടുംബാംഗങ്ങൾക്കൊപ്പം

ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡസത്തിൽ ഡി.എം.കെക്ക് വൻവിജയം. ഡി.എം.കെ സ്ഥാനാർഥി വി.സി. ചന്ദ്രകുമാർ 91558 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ചന്ദ്രകുമാർ 115709 വോട്ടുകൾ നേടിയപ്പോൾ നാം തമിഴർ കച്ചിയുടെ (എൻ.ടി.കെ) എം.കെ. സീതാലക്ഷ്മിക്ക് 24151 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 6109 വോട്ടുകൾ നേടി നോട്ടയാണ് മണ്ഡലത്തിൽ മൂന്നാം സ്ഥാനം.

മണ്ഡലത്തിൽ 67.97 ശതമാനം പോളിങ് രേഖപ്പെടുത്തി. എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി, ഡി.എം.ഡി.കെ, ടി.വി.കെ എന്നീ പാർട്ടികൾ മത്സര രംഗത്തുണ്ടായിരുന്നില്ല. 46 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിച്ചത്.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഇ.​വി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ അ​ന്ത​രി​ച്ച ഒ​ഴി​വി​ലാ​ണ് ഉപ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കോ​ൺ​ഗ്ര​സ് സി​റ്റി​ങ് സീ​റ്റ് ഡി.​എം.​കെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 14 വർഷം ഇ​ള​ങ്കോ​വ​ൻ ആയിരുന്നു ഈറോഡിലെ എം.എൽ.എ.

2011-16 കാ​ല​യ​ള​വി​ൽ ഇ​തേ മ​ണ്ഡ​ല​ത്തി​ൽ​ നി​ന്ന് വി.​സി. ച​ന്ദ്ര​കു​മാ​ർ എം.​എ​ൽ.​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ന്ത​രി​ച്ച ഡി.​എം.​ഡി.​കെ സ്ഥാ​പ​ക നേ​താ​വ് വി​ജ​യ്കാ​ന്തി​ന്‍റെ വി​ശ്വ​സ്ത​നാ​യി​രു​ന്ന ച​ന്ദ്ര​കു​മാ​ർ പി​ന്നീ​ട് ഡി.​എം.​കെ​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DMK’s Chandhirakumar gains massive lead in Erode East byepoll
Next Story