Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.പി.എസിനെ...

ഇ.പി.എസിനെ അപകീർത്തിപ്പെടുത്തൽ; ക്ഷമ ചോദിച്ച്​ ഡി.എം.കെ നേതാവ്​ എ. രാജ

text_fields
bookmark_border
A Raja
cancel

ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്​താവന നടത്തിയതിന്​ ഡി.എം.കെ എം.പി എ. രാജ ക്ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പളനിസ്വാമി രാജയുടെ പ്രസ്​താവനയെ ചൊല്ലി വിങ്ങിപൊട്ടിയിരുന്നു. അത്​ വേദനിപ്പിച്ചതായും വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയതെന്നും രാഷ്​ട്രീയ ജീവിതത്തെ താരതമ്യം ചെയ്യുക മാത്രമാണ്​ ചെയ്​തതെന്നും എ. രാജ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ഡി.എം.കെ നേതാവ്​ എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന എ. രാജയുടെ പ്രസ്​താവനയാണ്​ വിവാദമായത്​. നിയമാനുസൃതമായി പിറന്ന പൂർണ പക്വതയെത്തിയ കുഞ്ഞെന്ന്​ സ്റ്റാലിനെ വിളിച്ചപ്പോൾ 'അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ്​' എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്​. തുടർന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ഇ.പി.എസ്​ വിങ്ങിപൊട്ടിയിരുന്നു.

'എന്തൊരു വെറുപ്പുളവാക്കുന്ന പ്രസംഗമാണിത്​. മുഖ്യമന്ത്രി ഒരു​ സാധാരണക്കാരനായിരുന്നെങ്കിൽ എങ്ങനെയായിരിക്കും അവർ സംസാരിക്കുക. മുഖ്യമന്ത്രിയുടെ അവസ്​ഥ ഇതാണെങ്കിൽ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക?. എന്‍റെ മാതാവ്​ ഒരു ഗ്രാമത്തിലാണ്​ ജനിച്ചത്​. അവർ ഒരു കർഷകസ്​ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്​തു. അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമർശം എത്രത്തോളം വെറുപ്പ്​ നിറഞ്ഞതായിരുന്നു. അത്തരം ആളുകൾ അധികാരത്തിലെത്തിയാൽ സ്​ത്രീകളുടെ കാര്യമെന്താകുമെന്ന്​ ചിന്തിച്ചുനോക്കൂ. സ്​ത്രീത്വത്തെയും മാതൃത്വത്തെയും കുറിച്ച്​ ഇത്തരം വൃത്തികെട്ട അഭിപ്രായങ്ങൾ ഉന്നയിക്കുന്നവരെ പാഠം പഠിപ്പിക്കണം' -ഇ.പി.എസിന്‍റെ പ്രതികരണം.

ദരിദ്രരായാലും സമ്പന്നരായാലും അമ്മമാർ സമൂഹത്തിൽ ഉയർന്ന സ്​ഥാനത്തിന്​ അർഹരാണെന്നും ആരെങ്കിലും അവരെക്കുറിച്ച്​ അസുഖകരമായി സംസാരിച്ചാൽ അവരെ ദൈവം ശിക്ഷിക്കുമെന്നും ഇ.പി.എസ്​ കൂട്ടിച്ചേർത്തു. ഞായറാഴ്ച ചെന്നൈയിലെ തിരുവൊട്രിയൂരിൽ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തി​ൽ ചെന്നൈ സെന്‍ട്രൽ ക്രൈംബ്രാഞ്ച്​ പൊലീസ്​ രാജക്കെതിരെ കേസെടുത്തിരുന്നു. എ.ഐ.എ.ഡി.എം​.കെ ചീഫ്​ ഇലക്​ടറൽ ഓഫിസർക്ക്​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ നടപടി. എ. രാജയുടെ വിവാദ പ്രസംഗത്തെ തുടർന്ന്​ എ.ഐ.ഡി.എം.കെ തമിഴ്​നാടിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡി. രാജയുടെ കോലം കത്തിക്കുകയും അറസ്റ്റ്​ ​ആവശ്യപ്പെടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKDMKEdappadi PalaniswamiA Raja
News Summary - DMK's A Raja apologises for calling Chief Minister Edappadi Palaniswami an illegitimate child
Next Story