Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണ്ഡല പുനർനിർണയ ബിൽ:...

മണ്ഡല പുനർനിർണയ ബിൽ: വീണുകിട്ടിയ വടി ആയുധമാക്കി ഡി.എം.കെ

text_fields
bookmark_border
മണ്ഡല പുനർനിർണയ ബിൽ: വീണുകിട്ടിയ വടി ആയുധമാക്കി ഡി.എം.കെ
cancel

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ നീ​ക്കം പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി ഡി.​എം.​കെ സ​ഖ്യം. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​േ​പ്പാ​ഴാ​ണ് ലോ​ക്സ​ഭ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ വീ​ണു​കി​ട്ടി​യ വ​ടി​യെ​ന്ന നി​ല​യി​ൽ ആ​യു​ധ​മാ​ക്കി സ്റ്റാ​ലി​ൻ ബി.​ജെ.​പി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ സ്റ്റാ​ലി​ൻ മു​ഖ്യ വി​ഷ​യ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തും ഇ​തു​ത​ന്നെ.

ബി​ൽ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ര​ണ്ട് ദി​വ​സ​മാ​യി സ്റ്റാ​ലി​ൻ ഉ​ൾ​പ്പെ​ടെ ഡി.​എം.​കെ നേ​താ​ക്ക​ൾ ക​റു​ത്ത വ​സ്ത്ര​മാ​ണ് ധ​രി​ക്കു​ന്ന​ത്.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​നെ​തി​രെ ത​മി​ഴ​ക​മൊ​ട്ടു​ക്കും ഡി.​എം.​കെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. നാ​മ​ക്ക​ലി​ൽ മു​ഖ്യ​മ​ന്ത്രി ബി​ല്ലി​ന്റെ പ​ക​ർ​പ്പ് ക​ത്തി​ച്ചു. ക​രി​​ങ്കൊ​ടി ഉ​യ​ർ​ത്തി​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും സം​സ്ഥാ​ന​മൊ​ട്ടു​ക്കും പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. ബി​ല്ലി​നെ ‘ക​റു​ത്ത നി​യ​മം’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച സ്റ്റാ​ലി​ൻ, ഇ​ത് ത​മി​ഴ​രെ സ്വ​ന്തം നാ​ട്ടി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ചു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്കം സം​സ്ഥാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചാ​ൽ അ​റു​പ​തു​ക​ളി​ലെ ത​മി​ഴ​ക പ്ര​ക്ഷോ​ഭം ആ​വ​ർ​ത്തി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം, ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യി​ല്ലെ​ന്നും ത​മി​ഴ്നാ​ട്ടി​ൽ 39ൽ​നി​ന്ന് 59 മ​ണ്ഡ​ല​ങ്ങ​ളാ​യി ഉ​യ​രു​മെ​ന്നു​മു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ലോ​ക്സ​ഭ​യി​ലെ പ്ര​സ്താ​വ​ന എ​ടു​ത്തു​പ​റ​ഞ്ഞാ​ണ് അ​ണ്ണാ ഡി.​എം.​കെ നേ​താ​വ് എ​ട​പ്പാ​ടി പ​ള​നി​സാ​മി​യും ബി.​ജെ.​പി നേ​താ​വ് കെ. ​അ​ണ്ണാ​മ​ലൈ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ൻ.​ഡി.​എ നേ​താ​ക്ക​ൾ ഇ​തി​നെ പ്ര​തി​രോ​ധി​ച്ച​ത്. എ​ന്നാ​ലി​ത് ബി​ല്ലി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും വെ​റു​തെ വി​ളി​ച്ചു​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും ഡി.​എം.​കെ തി​രി​ച്ച​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu assemblyBillconstituencyassembly electiondmkDelimitation
News Summary - Constituency Delimitation Bill: DMK uses fallen sticks as weapons
Next Story