Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘ്പരിവാറിന്റെ 'വളർത്തുപുത്രൻ'; ആർഎസ്എസിന്റെ 'ധ്വജ് പ്രണാമു'മായി വിജയ്‌യുടെ ആംഗ്യം താരതമ്യം ചെയ്ത് ഡിഎംകെ

text_fields
bookmark_border
സംഘ്പരിവാറിന്റെ വളർത്തുപുത്രൻ; ആർഎസ്എസിന്റെ ധ്വജ് പ്രണാമുമായി വിജയ്‌യുടെ ആംഗ്യം താരതമ്യം ചെയ്ത് ഡിഎംകെ
cancel

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു കൈമുദ്ര വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. തുടക്കത്തിൽ രാഷ്ട്രീയ എതിരാളികൾ തമ്മിലുള്ള ചെറിയൊരു ആംഗ്യമായിരുന്നെങ്കിലും, ഇന്ന് വലിയ രാഷ്ട്രീയ പോരിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. എം.കെ. സ്റ്റാലിൻ തുടങ്ങി വെച്ച ആംഗ്യം തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് ഏറ്റെടുത്തതോടെയാണ് സംഭവം വൈറലായത്. എന്നാൽ, ഈ കൈമുദ്രയെ ആർഎസ്എസിന്റെ 'ധ്വജ് പ്രണാമുമായി' (Dhwaj Pranam) താരതമ്യം ചെയ്ത് പുതിയ രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ.

ഈ വർഷം മാർച്ചിലാണ് സംഭവങ്ങളുടെ തുടക്കം. ഡിഎംകെ ആസ്ഥാനത്ത് വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ കൈ ഉയർത്തി ഒരു സ്ലൈസിങ് ആംഗ്യം കാണിച്ചത്. കാര്യങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു എന്ന് സൂചിപ്പിക്കാനാണ് അദ്ദേഹം ഈ ആംഗ്യം ഉപയോഗിച്ചതെന്ന് പിന്നീട് വ്യക്തമാക്കി. അന്നത്തെ പ്രതിപക്ഷ പാർട്ടിയായിരുന്ന എഐഎഡിഎംകെ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പിന്നീട് ജൂണിൽ നടന്ന നിയമസഭാ സമ്മേളനത്തിനിടെ ഇതേ ആംഗ്യം വീണ്ടും സജീവ ചർച്ചയായി. ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയ സമയത്ത്, വിജയ് സഭയിൽ ഈ ആംഗ്യം പുനരവതരിപ്പിക്കുകയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലും ഈ ദൃശ്യങ്ങൾ അതിവേഗം വൈറലായി മാറി.

ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങിയ ശേഷം, വിജയുടെ ഈ കൈമുദ്രയെ ആർഎസ്എസിന്റെ പതാക വന്ദനമായ 'ധ്വജ് പ്രണാമുമായി' ബന്ധപ്പെടുത്തി ഡിഎംകെ ഐടി വിങ് രംഗത്തെത്തി. ആർഎസ്എസിന്റെ പ്രണാം ചെയ്യുന്ന ഭാവവും വിജയ് കൈമുദ്ര കാണിക്കുന്ന നിഴൽചിത്രങ്ങളും ഉൾപ്പെടുത്തി ഡിഎംകെ ഔദ്യോഗിക ഹാൻഡിലിൽ ഇതുസംബന്ധിച്ച പോസ്റ്ററും പങ്കുവെച്ചു.

നെഞ്ചിന്റെ മധ്യഭാഗത്ത് വലതുകൈവെച്ച് തല ചെറുതായി കുനിഞ്ഞുനിൽക്കുന്ന ആർഎസ്എസിന്റെ ധ്വജ് പ്രണാമുമായാണ് ഡിഎംകെ ഇതിനെ താരതമ്യം ചെയ്തത്. വിജയ് ആർഎസ്എസിന്റെ 'വളർത്തുപുത്രൻ' ആണെന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങളാണ് ഡിഎംകെ ഇതിലൂടെ ഉയർത്തുന്നത്. ബിജെപിയുടെ ബി-ടീം ആണ് ടിവികെ എന്ന ആരോപണം എതിരാളികൾ നിരന്തരം ഉന്നയിക്കുന്നതിനിടയിലാണ് ഈ പുതിയ നീക്കം.

എതിർപ്പുകൾ ശക്തമാകുമ്പോഴും ടിവികെയുടെ പരിപാടികളിലും പൊതുവേദികളിലും ഈ കൈമുദ്ര ഒരു പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു. പാർട്ടിക്കുള്ളിൽ മാത്രമല്ല, തമിഴ്‌നാട്ടിലെ ജനങ്ങൾക്കിടയിലും ഇത് തരംഗമായിട്ടുണ്ട്. അടുത്തിടെ സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ വിജയുടെ ഈ കൈമുദ്ര അനുകരിക്കുന്നതിന്റെ വീഡിയോ തമിഴ്‌നാട് മന്ത്രി അരുൺ രാജ് പുറത്തുവിട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Political Controversy in TN: DMK Compares Vijay's Style to RSS
Next Story