Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീലഗിരിയിൽ ഡി.എം.കെ...

നീലഗിരിയിൽ ഡി.എം.കെ മുന്നണി തൂത്തുവാരി

text_fields
bookmark_border
DMK Gudallur
cancel
camera_alt

 ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​രും വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളും നടത്തിയ ആഹ്ലാദ പ്രകടനം

ഗൂ​ഡ​ല്ലൂ​ർ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക്ക വാ​ർ​ഡു​ക​ളി​ലും ഭ​ര​ണ​ക​ക്ഷി​യാ​യ ഡി.​എം.​കെ -കോ​ൺ​ഗ്ര​സ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ജ​യം. നീ​ല​ഗി​രി​യി​ലെ നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലും 11 ടൗ​ൺ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭൂ​രി​പ​ക്ഷം വാ​ർ​ഡു​ക​ളും ഡി.​എം.​കെ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ട്ട ഐ​ക്യ ജ​നാ​ധി​പ​ത്യ പു​രോ​ഗ​മ​ന മു​ന്ന​ണി തൂ​ത്തു​വാ​രി.

ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 21വാ​ർ​ഡി​ൽ ഡി.​എം.​കെ -11 കോ​ൺ​ഗ്ര​സ് -3, സി.​പി​എം-1,ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ് -1, എ.​ഐ.​എ.​ഡി.​എം.​കെ -1,സ്വ​ത​ന്ത്ര​ർ-4 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ ഒ​മ്പ​താം വാ​ർ​ഡി​ലെ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യും മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും ഡി.​എം.​കെ സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ എം. ​പാ​ണ്ഡ്യ​രാ​ജ് പ​രാ​ജ​യ​പ്പെ​ട്ടു. എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര സെ​ക്ര​ട്ട​റി​യും മു​ൻ കൗ​ൺ​സി​ല​റു​മാ​യ അ​നൂ​പ്ഖാ​നോ​ട് പ​കു​തി​യി​ലേ​റെ വോ​ട്ടി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​നൂ​പ്ഖാ​ന് 639 വോ​ട്ടും പാ​ണ്ഡ്യ​രാ​ജി​ന് 305 വോ​ട്ടും ല​ഭി​ച്ചു.​

അ​തേ​സ​മ​യം എ.​ഐ.​എ.​ഡി.​എം.​കെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ത​നി​ച്ച് മ​ത്സ​രി​ച്ചെ​ങ്കി​ലും അ​നൂ​പി​ന്റെ വി​ജ​യം മാ​ത്ര​മാ​ണ് അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​ത്. അ​നൂ​പി​ന്റെ വി​ജ​യം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ച്ചു. ഗൂ​ഡ​ല്ലൂ​ർ വാ​ർ​ഡ് ഒ​ന്നി​ൽ എ​സ്. ശി​വ​രാ​ജ്(​കോ​ൺ),ര​ണ്ടാം വാ​ർ​ഡി​ൽ ജെ. ​ഷ​ക്കീ​ല ( മു​സ്‍ലിം ലീ​ഗ്), മൂ​ന്നി​ൽ എ​സ്. ഇ​ള​ങ്കോ (സ്വ​ത.), നാ​ലാം വാ​ർ​ഡി​ൽ ആ​ർ. രാ​ജു(​കോ​ൺ).​അ​ഞ്ചാം വാ​ർ​ഡി​ൽ പി.​പി. വ​ർ​ഗി​സ് (സ്വ​ത.),ആ​റാം വാ​ർ​ഡി​ൽ എം. ​ഉ​ഷ(​ഡി.​എം.​കെ),ഏ​ഴാം വാ​ർ​ഡി​ൽ കെ. ​സ​ത്യ​ശീ​ല​ൻ(​ഡി.​എം.​കെ),എ​ട്ടാം വാ​ർ​ഡി​ൽ ആ​ർ. കൗ​സ​ല്യ (ഡി.​എം.​കെ )ഒ​മ്പ​തി​ൽ അ​നൂ​പ്ഖാ​ൻ(​എ.​ഐ.​എ.​ഡി.​എം.​കെ), പ​ത്തി​ൽ എ. ​ഉ​സ്മാ​ൻ(​കോ​ൺ.), പ​തി​നൊ​ന്നി​ൽ എ​ൽ. ധ​ന​ല​ക്ഷ്മി (ഡി.​എം.​കെ).​പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ എ​സ്. പ​രി​മ​ള(​ഡി.​എം.​കെ ),പ​തി​മൂ​ന്നി​ൽ കെ. ​ശ​കു​ന്ത​ള​ദേ​വി (ഡി.​എം.​കെ), പ​തി​നാ​ലി​ൽ ആ​ർ. ജ​യ​ലിം​ഗ (സ്വ​ത. ), പ​തി​ന​ഞ്ചി​ൽ കെ. ​രാ​ജേ​ന്ദ്ര​ൻ(​ഡി.​എം.​കെ), പ​തി​നാ​റി​ൽ എ. ​ആ​ബി​ദ ബീ​ഗം (ഡി.​എം.​കെ),പ​തി​നേ​ഴി​ൽ എ​ൻ. വെ​ന്നി​ലാ(​ഡി.​എം.​കെ),യു​ടെ 489വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. 18 വാ​ർ​ഡി​ൽ എ. ​മും​താ​ജ് (ഡി.​എം.​കെ ),പ​ത്തൊ​മ്പ​തി​ൽ എ​സ്. നി​ർ​മ​ൽ(​ഡി.​എം.​കെ), ഇ​രു​പ​തി​ൽ ലീ​ല വാ​സു (സി.​പി.​എം),ഇ​രു​പ​ത്തി​യൊ​ന്നി​ൽ ആ​ർ. ആ​ഗ്ന​സ് ക​ലൈ​വാ​ണി (സ്വാ​ത ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ​ത​വ​ണ എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ ഭ​ര​ണ​മാ​ണ് ഗൂ​ഡ​ല്ലൂ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ ചെ​യ​ർ​മാ​ൻ പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​യു​മാ​യ ര​മ​ക്ക് 45 വോ​ട്ടു​ക​ളാ​ണ് ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര​രാ​യി നി​ന്ന് മ​ത്സ​രി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത്.

നെല്ലിയാളത്തിൽ ഡി.എം.കെക്ക് 13 സീറ്റ്

ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​യി​ലെ 21 വാ​ർ​ഡി​ൽ 13 വാ​ർ​ഡു​ക​ളും സ്വ​ന്ത​മാ​ക്കി ഡി.​എം.​കെ. മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ്-2, സി.​പി.​എം-2, വി​ടു​ത​ലൈ ശി​രു​ത്തൈ​ക​ൾ ക​ക്ഷി -1, എ.​ഐ.​എ.​ഡി.​എം.​കെ -2, സ്വ​ത​ന്ത്ര​ൻ ഒ​രു വാ​ർ​ഡി​ലും വി​ജ​യി​ച്ചു.

വാ​ർ​ഡ്, വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ, പാ​ർ​ട്ടി: വാ​ർ​ഡ് 1: ആ​ർ. നാ​ഗ​രാ​ജ (ഡി.​എം.​കെ), 2: ആ​ർ. മു​ര​ളീ​ധ​ര​ൻ (ഡി.​എം.​കെ), 3: എ​സ്. ശി​വ​ഗാ​മി (ഡി.​എം.​കെ), 4: എ​സ്. ശ്രീ​ക​ല (ഡി.​എം.​കെ ), 5: എം. ​ജാ​ബി​ർ (എ.​ഐ.​എ.​ഡി.​എം കെ), 6: ​എ​സ്. മോ​ഹ​ൻ രാ​ജ്(​എ.​ഐ.​എ.​ഡി.​എം.​കെ ), 7: പി. ​ശാ​ന്തി (ഡി.​എം.​കെ), 8: എ​ച്ച്. ചി​ത്ര (കോ​ൺ), 9: പി. ​പ​ന്നീ​ർ​സെ​ൽ​വം (ഡി.​എം.​കെ ), 10: കെ. ​രാ​മ​ച​ന്ദ്ര​ൻ(​ഡി.​എം.​കെ), 11: എം.​പി. ഹാ​ല​ൻ (ഡി.​എം.​കെ), 12: കെ. ​വ​സ​ന്ത​കു​മാ​രി (ഡി.​എം.​കെ ), 13: എ​സ്. ഭു​വ​നേ​ശ്വ​രി (ഡി.​എം.​കെ), 14: ടി. ​ഭു​വ​നേ​ശ്വ​ര​ൻ (വി.​സി.​കെ),15: പി. ​നാ​ഗ​രാ​ജ​ൻ (ഡി.​എം.​കെ), 16: എ​സ്. ശെ​ൽ​വ​റാ​ണി (ഡി.​എം.​കെ ), 17: പി. ​സൂ​ര്യ​ക​ല ( കോ​ൺ), 18: ജെ. ​സാ​ഹി​ന (സ്വ​ത),19: എ. ​വി​ജ​യ (സി.​പി.​എം), 20: എ​സ്. ഷീ​ല(​ഡി.​എം.​കെ), 21: എം. ​ശേ​ഖ​ര​ൻ (ഡി.​എം.​കെ).

നടുവട്ടം പഞ്ചായത്തിൽ ഡി.എം.കെ മുന്നിൽ

ഗൂ​ഡ​ല്ലൂ​ർ: ക​ർ​ണാ​ട​ക​ക്കാ​രും ത​മി​ഴ​രും കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന ന​ടു​വ​ട്ടം ടൗ​ൺ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡി​ൽ 8 വാ​ർ​ഡി​ൽ ഡി.​എം.​കെ​യും 4 വാ​ർ​ഡി​ൽ എ.​ഐ.​എ.​ഡി.​എം.​കെ യും 3 ​വാ​ർ​ഡി​ൽ സ്വാ​ത​ന്ത്ര​ന്മാ​രും വി​ജ​യി​ച്ചു.

ദേവർഷോലയിൽ ഡി.എം.കെ മുന്നണിക്ക് കൂടുതൽ സീറ്റ്

ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല ടൗ​ൺ പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.​എം.​കെ കോ​ൺ​ഗ്ര​സ്, സി.​പി.​എം, മു​സ്‍ലിം ലീ​ഗ് ഉ​ൾ​പ്പെ​ട്ട മു​ന്ന​ണി​ക്ക് കൂ​ടു​ത​ൽ സീ​റ്റ്. ഡി.​എം.​കെ 7,കോ​ൺ​ഗ്ര​സ്- 3,സി.​പി.​എം-2,മു​സ്‍ലിം​ലീ​ഗ്-2 എ​ന്നി​ങ്ങ​നെ​യും പ്ര​തി​പ​ക്ഷ​മാ​യ എ.​ഐ.​എ.​ഡി.​എം.​കെ ഒ​ന്നും സ്വ​ത​ന്ത്ര​ന്മാ​ർ 3 വാ​ർ​ഡി​ലും വി​ജ​യി​ച്ചു. വാ​ർ​ഡ്-1​ൽ സി.​ഭൂ​മ​തി (ഡി.​എം.​കെ), ര​ണ്ടി​ൽ പി. ​മാ​ധ​വ്(​ഡി.​എം.​കെ),മൂ​ന്നി​ൽ എ. ​റം​ഷീ​ന(​ഡി.​എം.​കെ),നാ​ലി​ൽ യൂ​നു​സ് ബാ​ബു(​കോ​ൺ.),അ​ഞ്ചി​ൽ എ.​വി. ജോ​സ്(​സി.​പി.​എം),ആ​റി​ൽ കെ. ​മു​കേ​ഷ് (സ്വാ​ന്ത്ര.),ഏ​ഴി​ൽ എ​ച്ച്. അ​ബ്ദു​ൽ നാ​സ​ർ(​സി.​പി.​എം),എ​ട്ടി​ൽ ആ​ർ. മൂ​ർ​ത്തി (ഡി.​എം.​കെ),ഒ​മ്പ​തി​ൽ പി. ​വ​ള്ളി (ഡി.​എം.​കെ),പ​ത്തി​ൽ എ​മി​പോ​ൾ(​ഡി.​എം.​കെ),പ​തി​നൊ​ന്നി​ൽ വി.​കെ. ഹ​നീ​ഫ(​മു​സ്‍ലിം ലീ​ഗ്),പ​ന്ത്ര​ണ്ടി​ൽ സി. ​സാ​ഹി​യ ഷെ​റി​ൻ (കോ​ൺ.),പ​തി​മൂ​ന്നി​ൽ ജെ. ​ഗി​രി​ജ (സ്വ​ത​ന്ത്ര), പ​തി​നാ​ലി​ൽ എ​സ്. സാ​ഹി​ന (സ്വ​ത.), പ​തി​ന​ഞ്ചി​ൽ സി. ​അ​സീ​സ്(​ഡി.​എം.​കെ),പ​തി​നാ​റി​ൽ പി. ​ഷെ​റീ​ന(​കോ​ൺ.),പ​തി​നേ​ഴി​ൽ പൊ​ന്നി (ഡി.​എം.​കെ),പ​തി​നെ​ട്ടി​ൽ വി. ​സാ​യി​പ്രി​യ (എ.​ഐ.​എ.​ഡി.​എം.​കെ) എ​ന്നീ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വി​ജ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduNilgirisdmk
News Summary - DMK sweeps local body election at Nilgiris
Next Story