Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ പ്രവർത്തകർ...

ഡി.എം.കെ പ്രവർത്തകർ 'അമ്മ കാൻറീൻ' തകർത്തു; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
dmk attack
cancel

ചെ​ന്നൈ: ഡി.​എം.​കെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ ക​യ​റാ​നി​രി​ക്കെ ന​ഗ​ര​ത്തി​ലെ അ​മ്മ കാ​ൻ​റീ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. ചെ​ന്നൈ മു​ക​പ്പേ​ർ ഇൗ​സ്​​റ്റ്​ ജെ.​ജെ ന​ഗ​ർ പ​ത്താ​മ​ത്​ ബ്ലോ​ക്കി​ലെ കാ​ൻ​റീ​നാ​ണ്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മ​ധു​വാ​യ​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​ർ​മാ​ർ​ക്ക്​ ന​ന്ദി പ​റ​ഞ്ഞ്​ ക​ട​ന്നു​പോ​യ ചി​ല ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​രാ​ണ്​ അ​മ്മ കാ​ൻ​റീ​നി​ൽ ക​യ​റി ക​ണ്ണി​ൽ​ക്ക​ണ്ട​തെ​ല്ലാം ത​ച്ചു​ത​ക​ർ​ത്ത​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ചി​ത്രം പ​തി​ച്ച ഫ്ല​ക്​​സ്​ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു. അ​ടു​ക്ക​ള​യി​ൽ ക​യ​റി ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും പ​ച്ച​ക്ക​റി​യും പാ​ത്ര​ങ്ങ​ളും മ​റ്റും പു​റ​ത്തേ​ക്കെ​റി​ഞ്ഞു. ഇ​തി​െൻറ വി​ഡി​യോ ചാ​ന​ലു​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ​ൈവ​റ​ലാ​യി. തു​ട​ർ​ന്ന്​ അ​ക്ര​മ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ന​വ​സു​ന്ദ​ർ, സു​രേ​ന്ദ്ര​ൻ എ​ന്നീ​ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ സ്​​റ്റാ​ലി​ൻ ഉ​ത്ത​ര​വി​ട്ട​താ​യി എം. ​സു​ബ്ര​മ​ണ്യ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.

പി​ന്നീ​ട്​ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ കാ​ൻ​റീ​നി​ൽ ചെ​ന്ന്​ ബോ​ർ​ഡു​ക​ൾ പ​ഴ​യ സ്​​ഥ​ല​ത്ത്​ പു​നഃ​സ്​​ഥാ​പി​ക്കു​ക​യും പാ​ത്ര​ങ്ങ​ളും മ​റ്റും അ​ത​തി​ട​ങ്ങ​ളി​ൽ എ​ടു​ത്തു​വെ​ച്ച്​ ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും മ​റ്റും വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DMKAmma Unavagam
News Summary - DMK supporters vandalise Amma Canteen outlet in Chennai
Next Story