Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹി​ന്ദി...

ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്ക​ൽ; ത​മി​ഴ്​​നാ​ട്ടിൽ ഡി.​എം.​കെ പ്ര​തി​ഷേ​ധം

text_fields
bookmark_border
ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്ക​ൽ; ത​മി​ഴ്​​നാ​ട്ടിൽ ഡി.​എം.​കെ പ്ര​തി​ഷേ​ധം
cancel

ചെ​ന്നൈ: രാ​ജ്യ​ത്തു​ട​നീ​ളം ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി.​എം.​കെ യൂ​ത്ത് വി​ങ്​ സെ​ക്ര​ട്ട​റി​യും എം.​എ​ൽ.​എ​യു​മാ​യ ഉ​ദ​യ്​​നി​ധി സ്റ്റാ​ലി​ൻ. ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ചെ​ന്നൈ വ​ള്ളു​വ​ർ​കോ​ട്ട​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

'ഒ​രു രാ​ഷ്ട്രം, ഒ​രു ഭാ​ഷ' എ​ന്ന കേ​ന്ദ്ര അ​ജ​ണ്ട അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തു​ക​യാ​ണ്​ ഡി.​എം.​കെ​യു​ടെ ല​ക്ഷ്യ​മെ​ന്നും ഉ​ദ​യ്​​നി​ധി പ്ര​സ്താ​വി​ച്ചു. ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​ർ പ​​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ ഡി.​എം.​​കെ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduHindi impositionDMK
News Summary - DMK stages protests against Hindi imposition
Next Story