Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാസഖ്യം: നായിഡു...

മഹാസഖ്യം: നായിഡു സ്​റ്റാലിനുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
മഹാസഖ്യം: നായിഡു സ്​റ്റാലിനുമായി കൂടിക്കാഴ്​ച നടത്തി
cancel

ചെ​ന്നൈ: ബി.​ജെ.​പി​ക്കെ​തി​രെ വി​ശാ​ല മു​ന്ന​ണി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റും ആ​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു വെ​ള്ളി​യാ​ഴ്​​ച ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ആ​ഴ്​​വാ​ർ​പേ​ട്ട​യി​ലെ സ്​​റ്റാ​ലി​​​െൻറ വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച ഒ​രു​ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. എ​സ്. ദു​രൈ​മു​രു​ക​ൻ, ക​നി​മൊ​ഴി, ടി.​ആ​ർ.​ബാ​ലു, എ.​വി. വേ​ലു, എ. ​രാ​ജ തു​ട​ങ്ങി​യ നേ​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വ​രു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്കെ​തി​രെ മ​തേ​ത​ര​സ​ഖ്യം നി​ല​നി​ർ​ത്തേ​ണ്ട​തി​​​െൻറ ആ​വ​ശ്യ​ക​ത​യാ​ണ്​ നാ​യി​ഡു ഡി.​എം.​കെ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്​​ത​ത്.

ത​മി​ഴ്​​നാ​ട്ടി​ലെ പ്രാ​ദേ​ശി​ക മ​തേ​ത​ര ക​ക്ഷി​ക​ളെ ഒ​രു​കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്താ​നും ധാ​ര​ണ​യാ​യി. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി, എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ദ്​​ പ​വാ​ർ, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, ജെ.​ഡി.​എ​സ്​ നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി ദേ​വ​ഗൗ​ഡ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യും നാ​യി​ഡു സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkmk stalinchandrababu naiduTDP
News Summary - DMK ready to work with Chandrababu Naidu-india news
Next Story