Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവല്യേട്ടൻ കളി വേണ്ട,...

വല്യേട്ടൻ കളി വേണ്ട, ഇത്​ തമിഴ്​നാടാണ്​ നാഗാലാൻഡല്ല -ഗവർണറെ വിരട്ടി ഡി.എം.കെ മുഖപത്രം

text_fields
bookmark_border
വല്യേട്ടൻ കളി വേണ്ട, ഇത്​ തമിഴ്​നാടാണ്​ നാഗാലാൻഡല്ല -ഗവർണറെ വിരട്ടി ഡി.എം.കെ മുഖപത്രം
cancel

ചെന്നൈ: കേന്ദ്രസർക്കാറിന്‍റെ നയങ്ങൾ അടിച്ചേൽപിക്കാനുള്ള തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച്​ ഭരണകക്ഷിയായ ഡി.എം.കെയുടെ മുഖപത്രം മുരശൊലി. "ഇത് നാഗാലാൻഡല്ല, തമിഴ്‌നാടാണ്. ഇവിടെ വല്യേട്ടന്‍ മനോഭാവത്തോടെ രാഷ്ട്രീയം കളിക്കാനാവില്ല" എന്നാണ് മുരശൊലിയിലൂടെ മുന്നറിയിപ്പ്.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്കെതിരെ (നീറ്റ്) സംസ്ഥാനം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യത്തിൽ നീറ്റിനെ അനുകൂലിച്ച്​ ഗവർണർ രംഗത്തുവന്നതാണ്​ ഡി.എം.കെയെ പ്രകോപിപ്പിച്ചത്​. റിപബ്ലിക് ദിനത്തിലാണ്​ നീറ്റിനെ കുറിച്ച് ഗവര്‍ണര്‍ പരാമര്‍ശം നടത്തിയത്​. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍, നീ​റ്റ് നിലവിൽ വ​ന്ന​ ശേഷം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ സ​ർക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്​തു. എന്നാല്‍, എ.ഐ.എ.ഡി.എം.കെ ഭരണ കാലത്താണ് സര്‍ക്കാര്‍ ​സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.


സംസ്​ഥാനത്തിന്‍റെ പൊതുവികാരം ഗവർണർ മനസിലാക്കണം. കേന്ദ്ര തീരുമാനം ഇവിടെ അടിച്ചേൽപ്പിക്കരുത്. കേന്ദ്ര പ്രതിനിധി എന്ന നിലയിൽ ഗവർണർ സംസ്ഥാനത്തെ ജനങ്ങളുടെ ഏകകണ്ഠമായ അഭിപ്രായം അറിയിക്കണമെന്നും മുരശൊലിയിലെ ലേഖനം ആവശ്യപ്പെട്ടു.

നേരത്തെ പൊലീസ് ഉദ്യോഗസ്​ഥനായിരുന്ന രവിക്ക്​ രാഷ്​ട്രീയ പരിചയം പോരെന്നും പൊലീസ്​ സ്വഭാവം ഇവിടെ പ്രയോഗിച്ചിട്ട്​ കാര്യമില്ലെന്നും പത്രം ചൂണ്ടിക്കാട്ടി. 'ഗവർണർ ആകുന്നതിന് മുമ്പ് രാഷ്ട്രീയപരിചയമു​ള്ള ആളല്ല അദ്ദേഹം. വിരമിച്ച ശേഷം ഗവർണറായി നിയമിതനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പൊലീസ് ഡിപ്പാർട്ട്‌മെന്‍റിൽ ചിലപ്പോൾ ഭീഷണിയുടെ രീതികൾ ആവശ്യമായി വന്നേക്കാം. അവ അവിടെ ഫലമുണ്ടാക്കിയേക്കും. പക്ഷേ, രാഷ്ട്രീയത്തിൽ അതൊന്നും പ്രയോജനപ്പെടില്ല. ഗവർണർ അത് മനസ്സിലാക്കണം" ലേഖനത്തിൽ മുന്നറിയിപ്പ്​ നൽകി. നാഗാലാൻഡിൽ മാധ്യമപ്രവർത്തകർ ഗവർണറുടെ വിടവാങ്ങൽ ചടങ്ങ് ബഹിഷ്‌കരിച്ചതും മുരശൊലി ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadubig brotherDMKrn ravi
News Summary - DMK organ Murasoli slams Governor, says this is Tamil Nadu, not Nagaland, cannot behave like a big brother
Next Story