Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദിക്കെതിരെ അസഭ്യ പരാമർശം: തമിഴ്നാട് മന്ത്രിക്കെതിരെ കേസ്
text_fieldsbookmark_border
മോദിക്കെതിരെ അസഭ്യ പരാമർശം: തമിഴ്നാട് മന്ത്രിക്കെതിരെ കേസ്ചെന്നൈ: നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആർ. രാധാകൃഷ്ണനെതിരെ കേസ്. പരസ്യമായി അസഭ്യം പറഞ്ഞതിനാണ് കേസ്.
ഈ മാസം 22ന് തൂത്തുക്കുടിയിലെ തണ്ടപാതുവിൽ ഡി.എം.കെ പ്രവർത്തകരുടെ യോഗത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. സേലത്തെ പൊതുയോഗത്തിൽ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന.
ബി.ജെ.പി തൂത്തുക്കുടി സൗത്ത് ജില്ല പ്രസിഡന്റ് ആർ. സിദ്ധ്രാംഗദന്റെ പരാതിയിൽ മെയ്നാനപുരം പൊലീസാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

