Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യസഭ: മൻമോഹന് തമിഴ്നാട്ടിൽനിന്ന് സാധ്യത
text_fieldsbookmark_border
ചെന്നൈ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് തമിഴ്നാട്ടിൽനി ന്ന് ഡി.എം.കെയുടെ സഹായത്തോടെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെേട്ടക്കും. ഇതുമാ യി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോർട്ട്. രാജ്യസഭയിൽ മൻമോഹൻ സിങ്ങിെൻറ കാലാവധി ജൂൺ 14ന് അവസാനിക്കും. ഇതേവരെ അസമിൽനിന്നാണ് മൻമോഹൻ സിങ് രാജ്യസഭയിലെത്തിയിരുന്നത്.
എന്നാലിപ്പോൾ കോൺഗ്രസിന് മതിയായ അംഗബലമില്ലാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. തമിഴ്നാട്ടിൽനിന്ന് ഡി.എം.െക, അണ്ണാ ഡി.എം.കെ കക്ഷികൾക്ക് മൂന്നുപേരെ വീതം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാനാവും. ലോക്സഭ സീറ്റ് വിഭജന ചർച്ചയിൽ എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോക്ക് ഒരു രാജ്യസഭ സീറ്റ് ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നു.
മറ്റൊരു സീറ്റ് ഡി.എം.കെ തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറി ഷൺമുഖത്തിന് നൽകും. ബാക്കിയുള്ള ഒരു സീറ്റ് മൻമോഹൻ സിങ്ങിന് മാറ്റിവെച്ചേക്കുമെന്നാണ് സൂചന. പകരം കോൺഗ്രസിെൻറ സിറ്റിങ് നിയമസഭ സീറ്റായ നാങ്കുനേരി ഡി.എം.കെക്ക് നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story