തിരുനെൽവേലിയിൽ ഡി.എം.കെ. നേതാവും ഭർത്താവും വേലക്കാരിയും കൊല്ലപ്പെട്ടു
text_fieldsതിരുനെൽവേലി: ഡി.എം.കെ. നേതാവും തിരുനെൽവേലി കോർപറേഷൻ മുൻ മേയറുമായ ഉമാ മഹേശ്വരി(65)യും ഭർത്താവും വേലക്കാരിയും കൊല ്ലപ്പെട്ടു. ഭർത്താവ് മുരുഗശങ്കരൻ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
തിരുനെൽവേലി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടിൽവെച്ചാണ് കൂട്ടകൊലപാതകം നടന്നത്. വീട്ടിലെ കബോർഡ് തുറന്ന നിലയിലാണെന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
ഫോറൻസിക് സംഘവും പൊലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് അസിസ്റ്റന്‍റ് കമീഷണറുടെ മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
തിരുനെൽവേലി കോർപറേഷന്‍റെ ആദ്യ മേയറാണ് (1996-2001) ഉമാ മഹേശ്വരി. 2011ൽ ശങ്കരൻകോവിൽ സീറ്റിൽ ഡി.എം.കെ ടിക്കറ്റിൽ നിന്ന് നിയമസഭയിലേക്ക് മൽസരിച്ചിരുന്നു. ദേശീയപാത വകുപ്പിലെ എൻജിനീയറായിരുന്നു മുരുഗശങ്കരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
