Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാ​ലു​മാ​സം ​കൊണ്ട്​...

നാ​ലു​മാ​സം ​കൊണ്ട്​ 202 തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങൾ നിറവേറ്റിയതായി സ്​റ്റാലിൻ

text_fields
bookmark_border
MK Stalin
cancel

ചെ​ന്നൈ: തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല അനാരോഗ്യ ശീലങ്ങൾക്കും മാറ്റംകുറിച്ച്​ ജനപക്ഷ ഭരണത്തിന്​ പുതു മാതൃകകൾ തീർത്ത എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള​ ഡി.എം.കെ സർക്കാർ തുടക്കം മുതൽക്ക്​ തന്നെ ​കൈയടി നേടിയിരുന്നു​. അ​ധി​കാ​ര​ത്തി​ലേ​റി നാ​ലു​മാ​സം ​കൊണ്ട്​ 505ൽ 202 തെരഞ്ഞെടുപ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റി​യ​തായി മുഖ്യമന്ത്രി എം.കെ. സ്​​റ്റാ​ലി​ൻ അറിയിച്ചു.

പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഇ​ല്ലാ​ത്ത 25ഒാ​ളം പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി. സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ മു​ഖേ​ന വ​നി​ത സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ 2,756 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ എ​ഴു​തി​ത്ത​ള്ളി. മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​മെ​ന്നും സ്​​റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

'അഞ്ച് വർഷത്തിന് ശേഷം മാത്രമേ ജനങ്ങളിലേക്ക് പോകൂ എന്ന് കരുതി ഞാൻ സംതൃപ്തനല്ല. ജനങ്ങളും മനസാക്ഷിയുമാണ്​ എന്‍റെ പിന്നിലെ ചാലകശക്തികൾ, അതിനാൽ തന്നെ ഡി.എം.കെ സർക്കാർ ഈ വേഗതയിൽ വരും ദിവസങ്ങളിലും പ്രവർത്തിക്കും' -സ്റ്റാലിൻ പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങൾക്കായി മക്കളൈ തേടി മരുത്വം പദ്ധതി, സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള സമിതി, പട്ടികജാതി-പട്ടിക വർഗക്കാരുടെ ക്ഷേമത്തിനായി സ്വയംഭരണാധികാര സമിതി, എല്ലാ കാർഡ് ഉടമകൾക്കും 14 പലചരക്ക് സാധനങ്ങളുടെ വിതരണം എന്നിവ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങളിൽ ഉൾപ്പെടാത്താണെന്ന്​ മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.

കോവിഡ്​ പശ്ചാത്തലത്തിൽ ​മുഴുവൻ റേഷൻ കാർഡ്​ ഉടമകൾക്കും ഭക്ഷ്യക്കിറ്റ്​ മാത്രമല്ല 4,000 രൂപയുടെ ധനസഹായവും സർക്കാർ നൽകിയിരുന്നു. സംസ്​ഥാന സർക്കാറി​‍െൻറ ആരോഗ്യ ഇൻഷുറൻസ്​ പദ്ധതിയിൽ അംഗങ്ങളായവർക്ക്​ സ്വകാര്യ ആശുപത്രികളിലെ കോവിഡ്​ ചികിത്സ സൗജന്യമാക്കി. സ്വകാര്യ ആശുപത്രികളിൽ കോവിഡ്​ വാക്​സിനും സൗജന്യമാണ്​. ഭരണത്തിലേറി ആദ്യ ഒന്നര മാസം കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിൽ മാത്രമാണ് സർക്കാർ​ ശ്രദ്ധ കേന്ദ്രീകരിച്ചത്​.

കോവിഡ്​ സാഹചര്യത്തിൽ ജോലി നഷ്​ടമായവർക്ക്​ പുതിയ സംരംഭം തുടങ്ങാൻ പലിശരഹിത വായ്​പ നൽകുന്നതിന്​ 84 കോടി വകയിരുത്തിയിരുന്നു. കർഷകർക്ക്​ സഹായ പദ്ധതിയും ജോലി നഷ്​ടപ്പെട്ട സ്​ത്രീകൾക്ക്​ 6,000 രൂപയുടെ പ്രത്യേക ധനസഹായവും ഏർപ്പെടുത്തി. ചെറുകിട വ്യവസായങ്ങൾക്ക്​ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കി​. കോവിഡ്​ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക്​ 5,000 രൂപ അധിക അലവൻസ്​ നൽകി. ആരോഗ്യ പ്രവർത്തകർക്ക്​ 25 ലക്ഷം രൂപയുടെയും മാധ്യമ പ്രവർത്തകർക്ക്​ പത്തു ലക്ഷം രൂപയുടെയും കോവിഡ്​ ഇൻഷുറൻസ്​ പദ്ധതി കൊണ്ടുവന്നു. കോവിഡ്​ ഡ്യൂട്ടിക്കിടെ മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന്​ സർക്കാർ ജോലി നൽകാനും തീരുമാനിച്ചു. പൊതുജനങ്ങളിൽനിന്ന്​ മുഖ്യമന്ത്രിയുടെ പ്രത്യേക കോവിഡ്​ ദുരിതാശ്വാസ നിധിയിലേക്ക്​ 300 കോടിയോളം രൂപ സമാഹരിക്കാനുമായി​.

ഒാർഡിനറി സർക്കാർ ബസുകളിൽ സ്​ത്രീകൾക്ക​ും ശാരീരിക വ്യതിയാനമുള്ളവർക്കും ഭിന്നലിംഗക്കാർക്കും യാത്ര സൗജന്യമാക്കി, വിദ്യാർഥികളിൽ ജാതിപരമായ വേർതിരിവും ചിന്തയും ഒഴിവാക്കുന്നതി​െൻറ ഭാഗമായി പാഠപുസ്​തകങ്ങളിലെ പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാൽ ഒഴിവാക്കിയതും ശക്​തമായ തീരുമാനമായി. പ്രതിപക്ഷ ബഹുമാനം സ്വയം കാത്തുസൂക്ഷിച്ചും അണികളെ നിഷ്​കർഷിച്ചുമാണ്​ മുഖ്യമന്ത്രിയുടെ മുന്നോട്ടുപോക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinTamil Nadu CMelection promisedmk
News Summary - DMK government fulfilled 202 of 505 poll promises in four months says Tamil nadu CM Stalin
Next Story