Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജെപിയുമായി കൈകോർക്കാൻ ഡിഎംകെ നീക്കമെന്ന് ടിവികെ; ആരോപണം തള്ളി ഡിഎംകെ

text_fields
bookmark_border
മണ്ഡല പുനർനിർണയത്തിൽ നിലപാട് നിർണായകം
ബിജെപിയുമായി കൈകോർക്കാൻ ഡിഎംകെ നീക്കമെന്ന് ടിവികെ; ആരോപണം തള്ളി ഡിഎംകെ
cancel

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വാക്പോര് മുറുകുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ ബിജെപിയുമായി കൈകോർക്കാൻ ഒരുങ്ങുകയാണെന്ന മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ ആരോപണം എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ തള്ളിക്കളഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനെത്തുടർന്ന് പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബിൽ തിങ്കളാഴ്ച ലോക്‌സഭയിലും ബുധനാഴ്ച രാജ്യസഭയിലും വീണ്ടും അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ടതും, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെക്കുറിച്ചുള്ള റിപ്പോർട്ട് ഡിഎംകെ മുഖപത്രമായ ‘മുരശൊലി’യിൽ വന്നതുമാണ് സഖ്യനീക്കത്തിന് തെളിവായി ടിവികെ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്ടിൽ ബിജെപിയെ വളർത്താൻ ഡിഎംകെ ശ്രമിക്കുകയാണെന്നും പഴയ സഖ്യചരിത്രം ആവർത്തിക്കുകയാണെന്നും ടിവികെ വിമർശിച്ചു.

സഖ്യവാർത്തകൾ ഡിഎംകെ വക്താവ് സയ്യിദ് ഹഫീസുള്ള എൻഡിടിവിയോട് നിഷേധിച്ചു. 'മുരശൊലി'യിൽ വന്നത് നാഗേന്ദ്രനുമായുള്ള അഭിമുഖമല്ലെന്നും, ഭരണകക്ഷിയായ ടിവികെയ്‌ക്കെതിരായ അദ്ദേഹത്തിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള വാർത്ത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെയുള്ള പരാതികൾ അറിയിക്കാനാണ് പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡല പുനർനിർണയത്തിന് ശേഷവും തമിഴ്‌നാടിന് പാർലമെന്റിലുള്ള നിലവിലെ 7.2 ശതമാനം സീറ്റ് വിഹിതം സംരക്ഷിക്കപ്പെടണമെന്നാണ് ഡിഎംകെയുടെ ആവശ്യം. കോൺഗ്രസുമായുള്ള സഖ്യം വേർപിരിഞ്ഞ സാഹചര്യത്തിൽ, കോൺഗ്രസ് എതിർക്കുന്ന മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - DMK Denies TVK Claims of BJP Alliance Over Delimitation Bill
Next Story