ഒ.ബി.സിക്കാർക്ക് ജനസംഖ്യാനുപാതിക സംവരണം വേണമെന്ന് ഡി.എം.കെ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഒ.ബി.സിക്കാർക്കും പട്ടികജാതി, പട്ടിക വർഗങ്ങൾക്കും ജനസംഖ്യാനുപാതിക സംവരണം ഇനിയും ലഭിച്ചിട്ടില്ലെന്നും ഭരണഘടനാ ഭേദഗതിയിലൂടെ അവരുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്നുമുള്ള ആവശ്യം ഡി.എം.കെ എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ പി. വിൽസൺ രാജ്യസഭയിൽ ഉന്നയിച്ചു. ക്രീമിലെയർ നിർണയത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നും സംവരണ തസ്തികകൾ വൈകാതെ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
21 ഐ.ഐ.ടികളിലെ ഫാക്കൽറ്റിയിൽ 11.2 ശതമാനമാണ് ഒ.ബി.സി വിഭാഗം. എസ്.സി ആറ് ശതമാനവും എസ്.ടി വെറും 1.6 ശതമാനവുമാണ്. 13 ഐ.ഐ.എമ്മുകളുടെ കാര്യമെടുത്താൽ ഫാക്കൽറ്റിയിൽ ഒ.ബി.സി 9.6 ശതമാനവും എസ്.സി അഞ്ച് ശതമാനവും എസ്.ടി വെറും ഒരു ശതമാനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കേന്ദ്ര സർവിസിൽ ഗ്രൂപ് എ ഓഫിസർമാരിൽ ഒ.ബി.സി പ്രാതിനിധ്യം 18.07 ശതമാനം മാത്രമാണുള്ളത്.
ഉന്നത ബ്യൂറോക്രാറ്റുകൾ 90 പേരുള്ളപ്പോൾ ഒ.ബി.സി വിഭാഗത്തിൽനിന്ന് വെറും മൂന്ന് പേരാണുള്ളത്. അവർക്ക് പ്രാധാന്യമില്ലാത്ത വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

