Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുവേദികളിൽ ​ഗവർണറുടെ...

പൊതുവേദികളിൽ ​ഗവർണറുടെ പ്രസം​ഗം സനാതനത്തിന്റെ കാവൽക്കാരനെന്ന് സ്വയം ഉയർത്തിക്കാട്ടാനുള്ള ശ്രമം; ​വിമർശനവുമായി ഡി.എം.കെ പത്രം

text_fields
bookmark_border
RN Ravi
cancel

ചെന്നൈ: പൊതുവേദികളിൽ ​ഗവർണർ ആർ.എൻ രവി നടത്തുന്ന പ്രസം​ഗങ്ങൾ സനാതനത്തിന്റെ കാവൽക്കാരനെന്ന് സ്വയം ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭ​ാ​ഗമാണെന്ന് ഡി.എം.കെയുടെ ഔദ്യോഗിക പത്രമായ മുരസൊലി ഡെയ്ലി. ഗവർണർ രവിയുടെ ഇത്തരം പ്രത്യയശാസ്ത്രപരമായ പ്രസംഗങ്ങൾ സാമൂഹ്യനീതിക്കെതിരായ പ്രചരണം മാത്രമാണെന്നും പത്രം ആരോപിച്ചു.

ആർ.എൻ രവി ​ഗവർണറായി ചുമതലയേറ്റത് മുതൽ ഡി.എം.കെ നേരിടുന്ന പ്രതിസന്ധികൾ വലുതാണ്. പൊതുവേദിയിൽ രവി നടത്തിയ പ്രസംഗങ്ങൾ തന്നെ ഒരു 'തത്ത്വശാസ്ത്ര പണ്ഡിതനും' 'സനാതന'ത്തിന്റെ കാവൽക്കാരനും വഴികാട്ടിയുമായി ഉയർത്തിക്കാട്ടാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ്. സാമൂഹ്യനീതിക്കെതിരായ 'പ്രചാരണം' ആണ് അദ്ദേഹത്തിന്റെ ചർച്ചകളുടെ സാരം. കാലങ്ങളായി, വർഗീയ ഘടകങ്ങളുടെ ഇത്തരം പ്രചരണ ശ്രമങ്ങൾ തമിഴ്‌നാട്ടിൽ പരാജയപ്പെട്ടു വരികയായിരുന്നു. സാമൂഹ്യനീതിക്കെതിരായ അതേ പഴയ നിരാകരിക്കപ്പെട്ട ആശയമാണ് ഇപ്പോൾ രവിയിലൂടെ പ്രചരിപ്പിക്കുന്നത്. ഗവർണറാണ് ഇത്തരം ആശയപരമായ പരാമർശങ്ങൾ നടത്തുന്നത് എന്നത് പ്രതികരിക്കാൻ ഭരണകക്ഷിയെ പ്രകോപിപ്പിക്കുകയാണെന്നും പത്രം ആരോപിച്ചു.

നവംബർ 10ന് നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ രവി അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് സുപ്രീം കോടതി നേരത്തെ വിശേഷിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduSanatana DharmaDMK
News Summary - DMK Daily criticizes governor RN Ravi for his Sanatana Dharma remarks
Next Story