Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right"ടി.വി.കെയെ പിന്തുണച്ച...

"ടി.വി.കെയെ പിന്തുണച്ച കോൺഗ്രസ് നടപടി മുറിവേൽപ്പിച്ചു"; വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്ന് ഡി.എം.കെ

text_fields
bookmark_border
ടി.വി.കെയെ പിന്തുണച്ച കോൺഗ്രസ് നടപടി മുറിവേൽപ്പിച്ചു;    വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്ന് ഡി.എം.കെ
cancel

ചെന്നെ: ടി.വി.കെയെ പിന്തുണച്ച കോൺഗ്രസ് നടപടി മുറിവേൽപ്പിച്ചുവെന്ന് ഡി.എം.കെ. തങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് കിട്ടില്ലായിരുന്നുവെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇ‍ളങ്കോവൻ. എം.കെ സ്റ്റാലിൻ കാരണമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചതെന്ന് ഡി.എം.കെ അവകാശപ്പെട്ടു.

അതേസമയം, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ വിജയിയെ എതിർക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ഡി.എം.കെ വിട്ടു നിന്നേക്കും. വിജയിയെ പിന്തുണക്കാനുള്ള തീരുമാനം എ.ഐ.എ.ഡി.എം.കെയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ടി.വി.കെയെ പിന്തുണക്കാനുള്ള നീക്കം പിളർപ്പിന് കാരണമാകുമോയെന്നാണ് നേതൃത്വത്തിന്‍റെ ആശങ്ക.

തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ ലഭിച്ച ടി.വി.കെക്ക് ഇനി 11 സീറ്റുകൾ കൂടി ഉണ്ടെങ്കിലേ മന്ത്രിസഭ രൂപീകരിക്കാൻ കഴിയൂ. കോൺഗ്രസ്, സി.പി.എം പാർട്ടികളുടെ പിന്തുണ മന്ത്രിസ‍ഭാ രൂപീകരണത്തിൽ നിർണായകമാകും. കോൺഗ്രസ് പിന്തുണക്കുന്നതോടെ ടി.വി.കെ സീറ്റ് നില 113 ആകും. കോൺഗ്രസിനു പുറമെ സി.പി.എം, സി.പി.ഐ പാർട്ടികളുടെ പിന്തുണ തേടി വിജയ് കത്തയച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണത്തിൽ ടി.വി.കെ അയച്ച കത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ രൂപീകരിക്കാനാവില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnadudmkTVKCongress
News Summary - DMK Condemnating on congress supporting TVK to formation of cabinet
Next Story