ബി.ജെ.പിയുടേത് ഫാഷിസ്റ്റ് സർക്കാർ; തന്നെയും അറസ്റ്റ് ചെയ്യൂ -സ്റ്റാലിൻ
text_fieldsചെന്നൈ: ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ജനാധിപത്യ വിരുദ്ധ പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ബി.ജെ.പി സർക്കാർ ഫാഷിസ്റ്റെന്ന് തന്നെയാണ് അഭിപ്രായം. തന്നെയും അറസ്റ്റ് ചെയ്യൂവെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള സർക്കാർ ആക്രമണമാണിത്. അറസ്റ്റ് ചെയ്ത വിദ്യാർഥിയെ പുറത്തുവിടണം. സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമോയെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
ബി.ജെ.പിക്കും കേന്ദ്രസർക്കാറിനുമെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം മുഴക്കിയതിനാണ് കാനഡയിലെ മോൺട്രിയൽ സർവ്വകലാശാലയിലെ ഗവേഷക സോഫിയയാണ് അറസ്റ്റിലായത്. ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിനാണ് അറസ്റ്റ്.
ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള വിമാന യാത്രയിലാണ് സംഭവം. വിമാനത്തിനകത്ത് വെച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് തമിഴിസൈ സൗന്ദർരാജനു നേരെ സോഫിയ ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമാവുകയും സോഫിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
