ഉപതെരഞ്ഞെടുപ്പ്: നാല് സീറ്റുകളിൽ ഡി.എം.കെ സ്ഥാനാർഥികളായി
text_fieldsചെന്നൈ: മേയ് 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് നിയമസഭ മണ്ഡലങ്ങളിലേക്ക് ഡി.എം.കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സൂലൂർ(പൊങ്കല്ലൂർ പളനിച്ചാമി), അറവകുറിച്ചി (വി. ശെന്തിൽ ബാലാജി), തിരുപ്പറകുൺറം (ഡോ. പി. ശരവണൻ), ഒട്ടപിടാരം (എം.സി. ഷൺമുഖയ്യ) എന്നിവരാണ് സ്ഥാനാർഥികൾ.
ഇതിൽ പൊങ്കല്ലൂർ പളനിച്ചാമി, ശെന്തിൽ ബാലാജി എന്നിവർ മുൻമന്ത്രിമാരാണ്. ഏപ്രിൽ 18ന് തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 18 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ഒഴിവുള്ള മറ്റു നാലു നിയമസഭ മണ്ഡലങ്ങളിലേക്കുകൂടി ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. മൊത്തം 22 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഡി.എം.കെ-അണ്ണാ ഡി.എം.കെ കക്ഷികൾക്ക് നിർണായകമാണ്.
