തമിഴ്നാട്ടിൽ ഡി.എം.കെ ബന്ദ് തുടങ്ങി
text_fieldsകോയമ്പത്തൂർ: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡി.എം.കെക്ക് പുറമെ കോൺഗ്രസ്, പാട്ടാളിമക്കൾ കക്ഷി, തമിഴ്മാനില കോൺഗ്രസ്, സി.പി.എം, സി.പി.െഎ, വിടുതലൈ ശിറുതൈകൾ, എം.ഡി.എം.കെ, മനിതനേയമക്കൾ കക്ഷി, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സി.െഎ.ടി.യു ഉൾപ്പെടെ പ്രമുഖ ട്രാൻസ്പോർട്ട് കോർപറേഷൻ തൊഴിലാളി യൂനിയനുകൾ പിന്തുണക്കുന്നുണ്ട്.
സമരം സർക്കാർ ബസ് സർവിസിനെ പ്രതികൂലമായി ബാധിച്ചു. ട്രെയിനുകൾ തടയുന്നതിൽ നിന്ന് സമരക്കാർ പിന്തിരിയണമെന്ന് തെന്നിന്ത്യൻ റെയിൽവേ മാനേജർ ആർ.കെ. ഗുൽശ്രേഷ്ഠ അഭ്യർഥിച്ചു. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പൊലീസുകാരെ സുരക്ഷക്ക് നിയോഗിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
