Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര ഏജൻസികൾ സ്ഥാനാർഥികളുടെയും നേതാക്കളുടെയും ഫോൺ ചോർത്തുന്നതായി ഡി.എം.കെ

text_fields
bookmark_border
tamil nadu cheif minister MK stalin
cancel
camera_alt

എം.കെ സ്റ്റാലിൻ

ചെന്നൈ: ഡി.എം.കെ നേതാക്കളുടെയും ലോക്സഭാ സ്ഥാനാർഥികളുടെയും ഫോണുകൾ കേന്ദ്ര ഏജൻസികൾ ചോർത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ഡി.എം.കെ. സ്ഥാനാർഥികൾ, അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ കേന്ദ്ര സർക്കാറിന് കീഴിലുള്ള വിവിധ ഏജൻസികൾ ചോർത്തുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. ഡി.എം.കെ നേതാവ് ആർ.എസ് ഭാരതിയാണ് പരാതി നൽകിയത്.

ഇ.ഡി, സി.ബി.ഐ, ​ആദായ നികുതി വകുപ്പ്, മറ്റു കേന്ദ്ര ഏജൻസികൾ എന്നിവക്കെതിരെയാണ് പരാതി. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇവർ പെഗാസസ് പോലുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചത് മറക്കുവാനാകില്ല, നിയമവിരുദ്ധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കേന്ദ്ര ഏജൻസികൾ ഫോണുകൾ ചോർത്തി ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കുന്നത് -ഡി.എം.കെ പറഞ്ഞു.

സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് ആർ.എസ് ഭാരതി തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DMK accuses federal agencies of phone tapping ahead of Lok Sabha polls 2024
Next Story