Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രേമലത...

പ്രേമലത വിജയകാന്തിന്‍റെ പാർട്ടി ഡി.എം.കെ മുന്നണിയിൽ; എൻ.ഡി.എക്ക് തിരിച്ചടി

text_fields
bookmark_border
പ്രേമലത വിജയകാന്തിന്‍റെ പാർട്ടി ഡി.എം.കെ മുന്നണിയിൽ; എൻ.ഡി.എക്ക് തിരിച്ചടി
cancel
camera_alt

വ്യാഴാഴ്ച ചെന്നൈയിലെ ഡി.എം.കെയുടെ പാർട്ടി ആസ്ഥാനത്ത് എത്തിയ പ്രേമലത വിജയകാന്തിനെ മുഖ്യമന്ത്രി സ്റ്റാലിൻ സ്വീകരിക്കുന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ൽ നാ​ട​കീ​യ​നീ​ക്കം. അ​ന്ത​രി​ച്ച ന​ട​ൻ വി​ജ​യ്കാ​ന്ത് സ്ഥാ​പി​ച്ച ദേ​ശീ​യ മു​ർ​പ്പോ​ക്ക് ദ്രാ​വി​ഡ ക​ഴ​കം(​ഡി.​എം.​ഡി.​കെ) ഡി.​എം.​കെ സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡി.​എം.​ഡി.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേ​മ​ല​ത വി​ജ​യ​കാ​ന്ത് ഡി.​എം.​കെ ആ​സ്ഥാ​ന​ത്ത് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഡി.​എം.​ഡി.​കെ​യു​ടെ നീ​ക്കം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി- അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.

2005ൽ ​ന​ട​ൻ വി​ജ​യ്കാ​ന്ത് ഡി.​എം.​ഡി.​കെ രൂ​പ​വ​ത്ക​രി​ച്ച​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഡി.​എം.​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത്. അ​വ​സാ​ന നി​മി​ഷം വ​രെ​യും ഡി.​എം.​ഡി.​കെ, എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

2006ൽ ​ത​നി​ച്ച് മ​ത്സ​രി​ച്ച വി​ജ​യ്കാ​ന്തി​ന്റെ പാ​ർ​ട്ടി 8.38 ശ​ത​മാ​നം വോ​ട്ട് നേ​ടി. വി​രു​താ​ച​ലം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വി​ജ​യ്കാ​ന്ത് ജ​യി​ച്ചു. 2009ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും തോ​റ്റു. 2011ൽ ​അ​ണ്ണാ ഡി.​എം.​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി 29 സീ​റ്റു​ക​ൾ നേ​ടി നി​യ​മ​സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ക​ക്ഷി​യാ​യി. വി​ജ​യ്കാ​ന്ത് പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി. 2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ൽ 14 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2016ൽ ​വി​ജ​യ്കാ​ന്തി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് ജ​ന​ക്ഷേ​മ മു​ന്ന​ണി രൂ​പ​വ​ത്ക​രി​ച്ച് മ​ത്സ​രി​ച്ചെ​ങ്കി​ലും ക​ന​ത്ത​തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ​യി​ലാ​യി​രു​ന്നു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​ടി.​വി. ദി​ന​ക​ര​ന്റെ എ.​എം.​എം.​കെ, എ​സ്.​ഡി.​പി.​ഐ പോ​ലു​ള്ള ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് മ​ത്സ​രി​ച്ച് തോ​റ്റു.

2023 ഡി​സം​ബ​ർ 26ന് ​ആ​ണ് വി​ജ​യ്കാ​ന്ത് അ​ന്ത​രി​ച്ച​ത്. തു​ട​ർ​ന്നാ​ണ് പ്രേ​മ​ല​ത വി​ജ​യ്കാ​ന്ത് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ​ത്.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ച്ച് തോ​റ്റു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​രു​തു​ന​ഗ​റി​ൽ വി​ജ​യ്കാ​ന്തി​ന്റെ മ​ക​ൻ വി. ​വി​ജ​യ പ്ര​ഭാ​ക​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. ഡി.​എം.​ഡി.​കെ​ക്ക് അ​ണ്ണാ ഡി.​എം.​കെ രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ നേ​ര​ത്തേ പ്രേ​മ​ല​ത വി​ജ​യ്കാ​ന്ത് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രേ​മ​ല​ത വി​ജ​യ്കാ​ന്തി​നെ എ​ൻ.​ഡി.​എ​യി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര ബി.​ജെ.​പി നേ​താ​ക്ക​ളും അ​ണ്ണാ ഡി.​എം.​കെ​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഗ്ര​ഹ പ്ര​കാ​ര​മാ​ണ് ഡി.​എം.​കെ സ​ഖ്യ​ത്തി​ൽ ചേ​ർ​ന്ന​തെ​ന്ന് പ്രേ​മ​ല​ത വി​ജ​യ്കാ​ന്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmdkstalindmk
News Summary - DMDK in DMK front stalin quick move
Next Story