Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം...

ഡൽഹി കലാപം ആസൂത്രിതമെന്ന്​ ന്യൂനപക്ഷ കമീഷൻ

text_fields
bookmark_border
ഡൽഹി കലാപം ആസൂത്രിതമെന്ന്​ ന്യൂനപക്ഷ കമീഷൻ
cancel
camera_alt???? ????????? ????? ???? ????? ??????? ????????????????

ന്യുഡൽഹി: വടക്ക്​ കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച്​ ആസൂത്രിതമായി നടപ്പാക്കിയതാണെന് ന്​ ഡൽഹി ന്യൂനപക്ഷ കമീഷൻ. ചെയർമാൻ സഫറുൽ ഇസ്​ലാം ഖാനും മെമ്പർ കർതാർ സിങ്​ കൊച്ചാറും കലാപ ബാധിത പ്രദേശങ്ങൾ സന്ദ ർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിലാണ്​ കലാപത്തി​​െൻറ പിറകിൽ ആസൂത്രണം നടന്നതായി വ്യക്​തമാക്കുന്നത്​.

ആയിരക്കണക്കിന്​ ആളുകൾ നഗരം വിട്ട്​ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ഗ്രാമ പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പലായനം ചെയ്​തതായി കമീഷൻ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. വടക്ക്​ കിഴക്കൻ ഡൽഹിയിൽ തുടങ്ങിയ കലാപം മൗജ്​പൂർ, ചാന്ദ്​ബാഗ്​, യമുന വിഹാർ തുടങ്ങിയിടങ്ങളിൽ വ്യാപിക്കുകയായിരുന്നു. കലാപകാരികൾ തോക്കും വാളുമായി നഗരത്തിൽ പരസ്യമായി വിഹരിച്ചു. വീടുകളും വാഹനങ്ങളും തകർത്തു.

കലാപം ഒരു വിഭാഗത്തെ ലക്ഷ്യമാക്കി നടപ്പാക്കിയതാണ്​. മുസ്​ലിം വിഭാഗത്തി​​െൻറ വീടുകളും കടകളുമാണ്​ വ്യാപകമായി ആക്രമിക്കപ്പെട്ടത്​. പലരും നഗരം വിട്ട്​ ഒാടിപോയി. വലിയ പിന്തുണ കിട്ടാതെ ഇരകൾക്ക്​ അവരുടെ ജീവിതം തിരിച്ച്​ പിടിക്കാനാകില്ല. ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്​ടപരിഹാരം ഒട്ടും പര്യപ്​തമ​െല്ലന്നും റിപ്പോർട്ട്​ ചുണ്ടിക്കാട്ടുന്നു.

1999 ലെ ഡൽഹി മൈനോരിറ്റീസ്​ കമീഷൻ ആക്​റ്റ്​ അനുസരിച്ച്​ രൂപീകരിച്ച നിയമ സാധുതയുള്ള സമിതിയാണ്​ ഡൽഹി ന്യൂനപക്ഷ കമീഷൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi violencedelhi riotdelhi riot 2020
News Summary - DMC says Delhi violence was one-sided, well planned
Next Story