Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്നെയും വി.ഡി. സതീശനെയും സ്റ്റിങ് ഓപറേഷനില്‍ കുടുക്കാന്‍ ശ്രമം; ഡി.കെ. ശിവകുമാർ

text_fields
bookmark_border
സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശിവകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്
https://www.madhyamam.com/tags/dk-sivakumar
cancel

ബംഗളൂരു: മെറ്റ എ.ഐ ഗ്ലാസ് ഉപയോഗിച്ച് തന്നെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും സ്റ്റിങ് ഓപറേഷൻ ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശിവകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ സന്ദർശിക്കാനെത്തിയ ഒരു വ്യവസായി ധരിച്ചിരുന്ന മെറ്റ സ്മാർട്ട് ഗ്ലാസാണ് സംശയത്തിന് ഇടയാക്കിയത്. മുൻകൂട്ടി അനുമതി വാങ്ങിയാണ് വ്യവസായി എത്തിയത്.

തുടക്കത്തില്‍ ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്. പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് മാറി. ബൂത്ത് തലത്തിലുള്ള തന്ത്രങ്ങളെക്കുറിച്ചും രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കാൻ തുടങ്ങി. വ്യവസായിയുടെ സംസാരത്തിലെ മാറ്റവും ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസുകളുമാണ് സംശയത്തിനിടയാക്കിയതെന്നും ശിവകുമാർ പറയുന്നു. തുടർന്ന് സന്ദർശകന്‍റെ നീക്കങ്ങളെക്കുറിച്ചും മറ്റ് രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകി.

അന്വേഷണത്തില്‍ ഈ വ്യക്തി കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചകളിലും ഇതേ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നുവെന്ന് വ്യക്തമായി. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചകളിൽ ഇയാൾ ഈ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.

തന്നെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ട് നടത്തിയ വിപുലമായ സ്റ്റിങ് ഓപറേഷന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിരുന്നു ഈ സംഭവമെന്ന് ശിവകുമാർ ആരോപിച്ചു. ജാഗ്രത പാലിക്കണമെന്നും ചതിക്കുഴികളിൽ വീഴരുതെന്നും മന്ത്രിസഭയിലെ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട രേഖകൾ താൻ സൂക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ ഉചിതമായ സമയം വരുമ്പോൾ മാത്രമേ പേരുകളും രേഖകളും വെളിപ്പെടുത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dk sivakumar states about there is sting operation against him and vd satheesan
Next Story