മന്ത്രിസഭാ വികസനം അന്തിമഘട്ടത്തിൽ; മുഖ്യമന്ത്രിയും സിദ്ധരാമയ്യയും ഡൽഹിയില്‍
text_fieldsമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും (ഫയല്‍ ചിത്രം)
ബംഗളൂരു: മന്ത്രിസഭാ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡല്‍ഹിയിലെത്തി. ചൊവ്വാഴ്ച രാവിലെ എച്ച്.എ.എൽ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ശിവകുമാറും സിദ്ധരാമയ്യയും തലസ്ഥാനത്തെത്തിയത്. ജൂൺ മൂന്നിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ തുടങ്ങിയ അനിശ്ചിതത്വത്തിന് ഇതുവരെ തീരുമാനമായിട്ടില്ല.
ആഗസ്റ്റ് ആറിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പ് ശേഷിക്കുന്ന തസ്തികകൾ നികത്താൻ കോൺഗ്രസ് സർക്കാറിൽ സമ്മർദ്ദമുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാരാണ് നിലവിൽ സംസ്ഥാന മന്ത്രിസഭയിലുള്ളത്. 20 മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. മന്ത്രി സ്ഥാനത്തിനായി ലോബിയിങ്ങ് ശക്തമായി നടക്കുന്നുണ്ട്. സിദ്ധരാമയ്യയുടെ മന്ത്രി സഭയില്‍ മന്ത്രി സ്ഥാനം ലഭിച്ച പലര്‍ക്കും ഡി.കെ. യുടെ മന്ത്രിസഭയില്‍ സീറ്റ് നിഷേധിക്കപ്പെട്ടു. ന്യൂനപക്ഷ സമുദായത്തില്‍ നിന്നും സീറ്റ് ആവശ്യപ്പെട്ട് നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.
മുസ്‍ലിംകൾ കുറഞ്ഞത് നാല് മന്ത്രിസ്ഥാനങ്ങളെങ്കിലും നേടാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ബി.സെഡ് സമീർ അഹമ്മദ് ഖാന് മന്ത്രിസഭയിൽ ഇടം നല്‍കണമെന്നും ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ബാക്കിയുള്ള 20 മന്ത്രിസ്ഥാനങ്ങളിൽ ഭൂരിഭാഗവും ഉടൻ നികത്തപ്പെടുമെന്നും സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ നടക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

